HOME
DETAILS
MAL
ഓട്ടോ ഡ്രൈവര്‍മാരുടെ ഇടപെടല്‍; വീട്ടുകാരുമായി പിണങ്ങിയിറങ്ങിയ ബാലനെ കണ്ടെത്തി
backup
May 23 2016 | 20:05 PM
പേരൂര്‍ക്കട: എ.കെ.ജി നഗറില്‍ നിന്ന് വീട്ടുകാരുമായി പിണങ്ങി പേരൂര്‍ക്കടയിലെത്തിയ ഒന്നാം ക്ലാസുകാരനെ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലിസ് സ്‌റ്റേഷനിലെത്തിച്ചു. പേരൂര്‍ക്കട പൊലിസ് വിവരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കൈമാറി. ഈ സമയത്ത് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയുമായി അവിടെയെത്തിയിരുന്നു.
തുടര്‍ന്നു രക്ഷിതാക്കള്‍ പേരൂര്‍ക്കട സ്റ്റേഷനിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."