HOME
DETAILS

ദേശീയ ട്രാക്ക് സൈക്കിളിങ് ചാംപ്യന്‍ഷിപ്പ് മെഡല്‍ വേട്ടയില്‍ കേരളം തന്നെ മുന്നില്‍

  
backup
December 22, 2016 | 7:25 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%99

തിരുവനന്തപുരം: പുതിയ റെക്കോര്‍ഡുകള്‍ പിറവിയെടുത്ത വെലോഡ്രോമില്‍ കേരള താരങ്ങളുടെ സൈക്കിള്‍ പായുന്നത് മെഡലുകള്‍ വാരിക്കൂട്ടി. കാര്യവട്ടം എല്‍.എന്‍.സി.പി.ഇ കാംപസിലെ വെലോഡ്രോമില്‍ നടക്കുന്ന ദേശീയ ട്രാക്ക് സൈക്കിളിങ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ 34 പോയിന്റുമായി കേരളം തന്നെയാണ് മുന്നില്‍. കേരളത്തിന്റെ താരങ്ങള്‍ ഇന്നലെ ഒരു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും നേടി. ഇതോടെ കേരളത്തിന്റെ മെഡല്‍ ബാസ്‌ക്കറ്റില്‍ രണ്ടു ദിനത്തിലായി നാലു സ്വര്‍ണവും നാലു വെള്ളിയും രണ്ടു വെങ്കലവുമായി. രണ്ടാം ദിനത്തില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ രണ്ടു സ്വര്‍ണം നേടി. കേരളത്തിനു പുറമേ ഹരിയാന, മഹാരാഷ്ട്ര, റെയില്‍വേ, സര്‍വിസസ് താരങ്ങളാണു ഇന്നലെ സ്വര്‍ണം നേടിയത്. 26 പോയിന്റുമായി മണിപ്പൂര്‍ രണ്ടാം സ്ഥാനത്ത്. 16 പോയിന്റുള്ള ആന്‍ഡമാന്‍ നിക്കോബാര്‍ ആണു മൂന്നാം സ്ഥാനത്ത്.
പെണ്‍കുട്ടികളുടെ 500 മീറ്റര്‍ വ്യക്തിഗത ടൈം ട്രയലില്‍ അലീന റെജിയാണ് കേരളത്തിന് ഇന്നലെ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം സമ്മാനിച്ചത്.  37.803 സെക്കന്റിലാണ് 2013 ല്‍ ആന്‍ഡമാന്‍ നിക്കോബാറിന്റെ ദെബോറ സ്ഥാപിച്ച 37.908 സെക്കന്റിന്റെ റെക്കോര്‍ഡ് അലീന തകര്‍ത്തത്. കേരളത്തിനായി നയന രാജേഷ് (38.903) വെള്ളിയും നേടി. അസമിന്റെ അനു ചുട്ടിയ വെങ്കലം നേടി. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തിലും പുതിയ മീറ്റ് റെക്കോര്‍ഡ് പിറന്നു. ആന്‍ഡമാന്‍ നിക്കോബാറിന്റെ ഇസോ 34.577 സെക്കന്റില്‍ സൈക്കളോടിച്ചാണ് പുതിയ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച തന്റെ തന്നെ 36.014 സെക്കന്റ് റെക്കോര്‍ഡ് സമയമാണ് ഇസോ തിരുത്തിയത്. വനിതകളുടെ 500 മീറ്റര്‍ വ്യക്തിഗത ടൈം ട്രയലിലും പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കപ്പെട്ടു. ആന്‍ഡമാന്‍ നി്‌ക്കോബാറിന്റെ ദെബോറ 36.377 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് തന്റെ തന്നെ 36.470 സെക്കന്റ് സമയമെന്ന മീറ്റ് റെക്കോര്‍ഡ് പഴങ്കഥയാക്കി സ്വര്‍ണം നേടിയത്. കേരളത്തിന്റെ കെസിയ വര്‍ഗീസിനാണ് ഈ ഇനത്തില്‍ വെള്ളി. അസമിന്റെ അനു ചുട്ടിയ വെങ്കലം നേടി.  അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തിലും പുതിയ മീറ്റ് റെക്കോര്‍ഡ് പിറന്നു. മഹാരാഷ്ട്രയുടെ മയൂരി ലൂട്ടേ 39.577 സെക്കന്റ് സമയത്തില്‍ പുതിയ മീറ്റ് റെക്കോര്‍ഡുമായി സ്വര്‍ണം നേടിയപ്പോള്‍ 2012 ല്‍ പഞ്ചാബിന്റെ ജഷന്‍ജിത് കൗര്‍ സ്ഥാപിച്ച 42.164 സമയം പഴങ്കഥയായി. ഈ ഇനത്തില്‍ കേരളത്തിന്റെ കെ.ജെ കല്യാണി വെങ്കലം നേടി. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 1000 മീറ്റര്‍ ടൈം ട്രയലില്‍ ഹരിയാനയുടെ സഹില്‍കുമാര്‍ 1.07.902 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ കടന്നു പുതിയ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 2013 ല്‍ പഞ്ചാബിന്റെ അമര്‍ജീത് സിങ് സ്ഥാപിച്ച 1.10.931 സെക്കന്റ് സമയമെന്ന പഴയ റെക്കോര്‍ഡ് മാഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: 'ഒരു രോഗിക്ക് മൂന്ന് ഡോക്ടർമാർ, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി

Kerala
  •  4 hours ago
No Image

യുഎഇയുടെ സുരക്ഷ തകർക്കാനുള്ള നീക്കം; ശക്തമായി അപലപിച്ച് ജിസിസി; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  5 hours ago
No Image

'നാട് കണ്ട വലിയ ദുരന്തം, ചികിത്സയ്ക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ തടസ്സമാകരുത്'; തൃശ്ശൂർ സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് കെ.സി വേണുഗോപാൽ

Kerala
  •  5 hours ago
No Image

ഹെസ്സ സ്ട്രീറ്റിലെ 'റെഡ് സിഗ്നൽ' മാറി; യാത്രാ സമയം 50 മിനിറ്റിൽ നിന്ന് 25 ആയി കുറയും

uae
  •  5 hours ago
No Image

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ കുടിയിറക്കാൻ ഇസ്റാഈലിന്റെ 'ലൈംഗിക അതിക്രമ' തന്ത്രം; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

International
  •  5 hours ago
No Image

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: മരണസംഖ്യ 14 ആയി; മൂന്ന് പേരെ തിരിച്ചറിഞ്ഞു; നടുക്കം മാറാതെ നാട്

Kerala
  •  5 hours ago
No Image

തൊട്ടിൽപ്പാലം നാമ്പിലാട് ആളൊഴിഞ്ഞ പറമ്പിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  6 hours ago
No Image

വിദൂര പഠനത്തിന് ട്യൂഷൻ ഫീസ് കുറയ്ക്കില്ലെന്ന് കെഎച്ച്ഡിഎ; പരാതികൾക്കിടയിലും ഫീസ് നൽകാൻ രക്ഷിതാക്കൾ ബാധ്യസ്ഥർ

uae
  •  6 hours ago
No Image

മാലിന്യം തള്ളിയവരിൽ നിന്ന് പിഴിഞ്ഞത് 2.53 കോടി; ആ തുക കൊണ്ട് സ്ക്വാഡിന് പുത്തൻ വാഹനങ്ങൾ; മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേയർ

Kerala
  •  6 hours ago
No Image

ഐ.പി.എല്ലിൽ അഭിഷേകിന്റെ റൺ അഭിഷേകം; ടി20 ക്രിക്കറ്റിലെ റെക്കോർഡ് ബുക്കിൽ നിന്ന് രോഹിത്തിനെ വെട്ടി, ഇനി കോഹ്‌ലിക്കൊപ്പം!

Cricket
  •  6 hours ago