HOME
DETAILS
MAL
കോഴിക്കോട് റെയില്‍വേ സ്റ്റേഷന് വികസനം: ജനുവരിയില്‍ ടെന്‍ഡര്‍ ക്ഷണിക്കുമെന്ന് എം.പി
backup
December 23 2016 | 00:12 AM
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന് അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി ജനുവരിയില്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചതായി കോഴിക്കോട്് എം.പി എം.കെ.രാഘവന് പറഞ്ഞു. ഇതിനു മുന്നോടിയായുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് മന്ത്രാലയം അറിയിച്ചെന്നും അദ്ദേഹം സൂചിപ്പിച്ചു.
റെയില്‍വേ മന്ത്രാലയത്തിന്റെ അറിയിപ്പ് ഏറെ സന്തോഷം നല്‍കുന്നതാണെന്നും സമയബന്ധിതമായി തന്നെ നവീകരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."