ഇതര സംസ്ഥാന തൊഴിലാളികളുടെ മയക്കുമരുന്ന് ഉപയോഗം തടയാന്‍ 'ഓപറേഷന്‍ ഭായ് '
കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിക്കുന്നതായുള്ള പരാതിയെതുടര്‍ന്ന്, ഇവര്‍ കൂട്ടമായി താമസിക്കുന്ന ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും രഹസ്യ നിരീക്ഷണം നടത്തി നടപടികള്‍ സ്വീകരിച്ചതായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ജനകീയ സമിതി യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ പി.കെ. സുരേഷ് അറിയിച്ചു. ഇതിനെതിരേ 'ഓപറേഷന്‍ ഭായ് ' എന്ന പേരില്‍ ജില്ലയിലുടനീളം നടപടികള്‍ സ്വീകരിക്കും.
കൊയിലാണ്ടി റെയ്ഞ്ചിന്റെ പരിധിയില്‍പ്പെട്ട കീഴരിയൂര്‍, മാവട്ടുമല എന്നീ പ്രദേശങ്ങളില്‍ പേരാമ്പ്ര സര്‍ക്കിള്‍, കൊയിലാണ്ടി റെയ്ഞ്ച്, സ്‌പെഷല്‍ സ്‌ക്വാഡ് പാര്‍ട്ടികള്‍, പൊലിസ്, റവന്യൂ തുടങ്ങിയ മറ്റു ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്ന് സംയുക്ത റെയ്ഡുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാവട്ടുമല പ്രദേശത്തുനിന്ന് 300 ലിറ്റര്‍ വാഷും 20.4 ലിറ്റര്‍ ചാരായവും കണ്ടെടുത്ത് അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു. പാലക്കുളം കള്ളുഷാപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിച്ചിട്ടുണ്ട്.
ഫറോക്ക് റെയ്ഞ്ചിലെ പാറപ്പുറം (മേലേച്ചിറ) കള്ളുഷാപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും കള്ള്ഷാപ്പും പരിസരവും പരിശോധിച്ചു. 35 വര്‍ഷത്തിലധികമായി കള്ള്ഷാപ്പ് സ്ഥിതിചെയ്യുന്നത് ഇതേ സ്ഥലത്താണ്. മദ്യപന്‍മാരുടെ ശല്യം കുറഞ്ഞുവരുന്നതായാണ് ഷാപ്പിന്റെ പരിസരപ്രദേശങ്ങളിലെ താമസക്കാരുടെ മൊഴി. പെര്‍മിറ്റ് പ്രകാരമുള്ള കള്ള് മാത്രമാണ് വില്‍പ്പന നടത്തുന്നതെന്നും കണ്ടെത്തി. ഈ ഷാപ്പില്‍ വില്‍ക്കുന്ന കള്ളിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി നിരവധി തവണ രാസപരിശോധനയ്ക്ക് അയച്ചിരുന്നു.
ഡിവിഷനില്‍ 940 റെയ്ഡുകളും, 23 കംപ്ലയിന്റ് റെയിഡുകളും നടത്തി. ഇതിനെ തുടര്‍ന്ന് 201 അബ്കാരി കേസുകളും, 10 എന്‍.ഡി.പി.എസ് കേസുകളും, 427 കോട്പ ആക്ട് പ്രകാരമുള്ള കേസുകളും എടുത്തു. ഈ കാലയളവില്‍ 16,700 വാഹനങ്ങളും ജില്ലയിലെ വിവിധ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് 34 തവണ ട്രെയിന്‍ പരിശോധനയും നടത്തി.
യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) കെ.കെ അനില്‍കുമാര്‍ അധ്യക്ഷനായി. ഡെപ്യുട്ടി എക്‌സൈസ് കമീഷണര്‍ പി.കെ സുരേഷ്, മദ്യനിരോധന സമിതി പ്രവര്‍ത്തകര്‍, ജനകീയ സമിതി അംഗങ്ങള്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."