എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്‌സ് കാരവന്‍; ജില്ലാതല ഉദ്ഘാടനം ഇന്ന് മുട്ടിലില്‍
കല്‍പ്പറ്റ: എസ്.കെ.എസ്.എസ്.എഫ് ജില്ലാതലങ്ങളില്‍ സംഘടിപ്പിക്കുന്ന മദീനപാഷന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി ക്ലസ്റ്റര്‍ തലങ്ങളില്‍ നടത്തുന്ന ലീഡേഴ്‌സ് കാരവന്‍ 27ന് ആരംഭിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ മേഖലയിലെ മുട്ടില്‍ ശാഖയില്‍ വൈകിട്ട് നാലിന് നടക്കും. ഇതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ 25 ക്ലസ്റ്ററുകളില്‍ പര്യടനം നടത്തും. മദീനാ പാഷന്‍ പദ്ധതി അവതരണം, കര്‍മനിധി സമാഹരണം, സത്യധാര ലിസ്റ്റ് ശേഖരണം, സോഷ്യല്‍ സര്‍വേ, ഓഫിസ് കിറ്റ് വിതരണം, ക്ലസ്റ്റര്‍ ശാഖാ അദാലത്ത് തുടങ്ങിയവ ഓരോ കേന്ദ്രങ്ങളിലും നടക്കും. ഒരു സംഘം ഒരു ദിവസം അഞ്ച് ക്ലസ്റ്ററുകളിലായാണ് പര്യടനം നടത്തുക. പരിപാടിയുടെ മുന്നോടിയായി ജില്ലയില്‍ നാളെ 1.30ന് വെങ്ങപ്പള്ളി ശംസുല്‍ ഉലമ പബ്ലിക് സ്‌കൂളില്‍ ശാഖാ, ക്ലസ്റ്റര്‍, മേഖല പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് ശില്‍പ്പശാല സംഘടിപ്പിക്കും. സംഘടന ശാക്തീകരണ രംഗത്ത് ഏറെ മുതല്‍ കൂട്ടാവുന്ന ലീഡേഴ്‌സ് കാരവന്റെ സമ്പൂര്‍ണ വിജയത്തിനായി ഭാരവാഹികള്‍ രംഗത്തിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ശൗകത്തലി വെള്ളമുണ്ട അധ്യക്ഷനായി. അബൂബക്കര്‍ റഹ്മാനി, നൗഫല്‍ വാകേരി, അലി യമാനി, നവാസ് ദാരിമി, സാജിദ് മൗലവി, അലി കൂളിവയല്‍, മൊയ്തുട്ടി ദാരിമി, മൊയ്തുട്ടി യമാനി, ഷിഹാബ് റിപ്പണ്‍, മുസ്തഫ വെണ്ണിയോട് സംസാരിച്ചു. സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ സ്വാഗതവും അബ്ദുലത്തീഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."