HOME
DETAILS

കെ അനിരുദ്ധന്‍, സ്വന്തം ഇടം അടയാളപ്പെടുത്തിയ പ്രതിഭ

  
backup
May 23 2016 | 20:05 PM

%e0%b4%95%e0%b5%86-%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%87

തിരുവനന്തപുരം: കാരഗൃഹത്തില്‍ കിടന്ന് തെരഞ്ഞടുപ്പില്‍ മത്സരിച്ച്  സംസ്ഥാന മുഖ്യമന്ത്രിയെ  തോല്‍പ്പിക്കുക. കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്റേതായ ഇടം അടയാളപ്പെടുത്തിയ പ്രതിഭയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കെ. അനിരുദ്ധന്‍.
ഞായാറാഴ്ച രാത്രി 11.30ന് വഴുതയ്ക്കാട് അനിരുദ്ധന്‍ റോഡിലുള്ള മകന്‍ എ സമ്പത്ത് എംപിയുടെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്നു. മരണസമയത്ത് ഭാര്യ സുധര്‍മ, മക്കളായ ഡോ. എ സമ്പത്ത് എംപി, എ കസ്തൂരി എന്നിവര്‍ അടുത്തുണ്ടായിരുന്നു. മരുമക്കള്‍: ലിസ്സി, ലളിത.തിരുവനന്തപുരത്ത് പൊട്ടക്കുഴിയില്‍ കൃഷ്ണന്‍ കോണ്‍ട്രാക്ടറുടെയും ചക്കി ഭഗവതിയുടെയും മകനായി 1924 സെപ്തംബര്‍ എട്ടിനാണ് അനിരുദ്ധന്റെ ജനം. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂള്‍, എസ്എംവി സ്‌കൂള്‍, കന്യാകുമാരി ജില്ലയിലെ കോട്ടാര്‍ കവി മണി ദേശികവിനായകം പിള്ളൈ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യഭ്യാസം. സ്വാതന്ത്യ്ര സമരത്തില്‍ പങ്കെടുത്തതിന് സെന്റ് ജോസഫ്‌സ് സ്‌കൂളില്‍നിന്നും എസ്എംവി സ്‌കൂളില്‍നിന്നും പുറത്താക്കി. കോട്ടാര്‍ സ്‌കൂളില്‍നിന്ന് മെട്രിക്കുലേഷന്‍ പാസായി. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍നിന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദം നേടി. സര്‍ സി പി രാമസ്വാമി അയ്യര്‍ക്കെതിരെ വിദ്യാര്‍ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനെത്തുടര്‍ന്ന് പൊലീസിന്റെ നോട്ടപ്പുള്ളിയായി.
തിരുവനന്തപുരം ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.ദീര്‍ഘകാലം സി.പി.എം ജില്ലാകമ്മിറ്റിയംഗം, ജില്ലാസെക്രട്ടേറിയറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം സി.ഐ.ടി.യു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റിയംഗമായിരുന്നു. പട്ടം താണുപിള്ള പഞ്ചാബ് ഗവര്‍ണറായതിനെത്തുടര്‍ന്ന് 1963ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭാംഗമായി. അതിനുമുമ്പ് 1960ല്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ പട്ടം താണുപിള്ളയോട് പരാജയപ്പെട്ടു. 1965ല്‍ ജയിലില്‍കിടന്നുകൊണ്ട് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ച് മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിനെ പരാജയപ്പെടുത്തി. 1967 ചിറയിന്‍കീഴ് പാര്‍ലമെന്റ് മണ്ഡലത്തില്‍ ആര്‍ ശങ്കറെ പരാജയപ്പെടുത്തി.
ഇപ്പോഴത്തെ ജില്ലാ പഞ്ചായത്തിന്റെ ആദ്യരൂപമായ ജില്ലാ കൗണ്‍സില്‍ രൂപീകരിച്ച വേളയില്‍ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ പ്രസിഡന്റായി പാര്‍ട്ടി നിയോഗിച്ചത് അനിരുദ്ധനെയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിനൊപ്പം പത്രപ്രവര്‍ത്തന രംഗത്തും അനിരുദ്ധന്‍ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ച വിശ്വമേഖലയുടെയും വിശ്വകേരളത്തിന്റെയും പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയുകത് മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി സി പ്രസിഡന്റ് വി.എം സുധീരന്‍, സി.പി.എം സംസ്ഥാന
സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങി സമുഹത്തിന്റെ നാനതുറകളിലുള്ളവര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  8 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  21 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  28 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago