സുരക്ഷ ഭിത്തിയില്ല;ഓട്ടോ കായലില്‍ വീണു
മരട്: നെട്ടൂരിലെ മുത്തേടം റോഡില്‍ നിറുത്തിയിട്ട ഓട്ടോറിക്ഷ കായലില്‍ വീണു. ജെട്ടിയില്‍ സുരക്ഷ ഭിത്തിയില്ലാത്തതാണ് അപകടത്തിന് കാരണമായത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം.
കായലിനു സമീപം റോഡില്‍ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് ഉരുണ്ട് കായലില്‍ പതിച്ചത്. ഈ സമയം വാഹനത്തില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇവിടെയുള്ള ജെട്ടി വളരെ പുരാതമായുള്ളതാണെങ്കിലും ഇത് വരെ സുരക്ഷാ ഭിത്തിയോ മറ്റു സൗകര്യങ്ങളൊ നിര്‍മ്മിച്ചിട്ടില്ല. മരട് പഞ്ചായത്തായിരുന്നപ്പോള്‍ ജെട്ടി പുനര്‍നിര്‍മ്മിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും നിര്‍മ്മാണത്തിന് തുടക്കമാകുകയും ചെയ്തായിരുന്നു.എന്നാല്‍ ഇതിനിടെ മരട് പഞ്ചായത്ത് മുനിസിപ്പാലിറ്റി ആയി മാറിയതോടെ നിര്‍മ്മാണ നടപടികള്‍ ഉപേക്ഷിച്ചതായി പരിസരവാസികള്‍ ആരോപിച്ചു.ഫ്‌ളോട്ടിങ്ങ് ഡിസ്‌പെന്‍സറി ബോട്ടും ടൂറിസ്റ്റ് ബോട്ടുകളും ഈ ജെട്ടിയില്‍ എത്താറുള്ളതാണ്.മൂത്തേടം റോഡും പൊട്ടിപൊളിഞ്ഞു സഞ്ചാര്യ യോഗ്യമല്ലാതായി കിടക്കുകയാണ.്‌ജെട്ടി പുനര്‍നിര്‍മിച്ച് സുരക്ഷാ ഭിത്തി പണിതു സംരക്ഷിക്കുകയും താറുമാറായി കിടക്കുന്ന മൂത്തേടം റോസ് സഞ്ചാര യോഗ്യമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."