HOME
DETAILS
MAL
ഏഴിക്കരയില്‍ ഹോട്ടല്‍ പരിശോധന നടത്തി
backup
December 23 2016 | 00:12 AM
കൊച്ചി: എറണാകുളം ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ മഞ്ഞപ്പിത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.
ക്രമക്കേട് കണ്ട രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കുകയും ഒരു സ്ഥാപനത്തിന് പിഴ ഈടാക്കുകയും ചെയ്തു. 14 സ്ഥാപനങ്ങളില്‍ പരിശോധന നടന്നു. ഏഴിക്കര ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ടി ജില്‍സണ്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ആര് ജവഹര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ആര് ലിബിന് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
വരും ദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ഏഴിക്കര മെഡിക്കല്‍ ഓഫിസര്‍ ഡോ.വിനോദ് പൗലോസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."