HOME
DETAILS

പുതുവല്‍സരാഘോഷം കടല്‍ മാര്‍ഗമുള്ള ലഹരി വസ്തുക്കള്‍ തടയാന്‍ പരിശോധന കര്‍ശനമാക്കി

  
backup
December 23 2016 | 00:12 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b0%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%82-%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be


മട്ടാഞ്ചേരി: ബിനാലെ, പുതുവല്‍സരാഘോഷം എന്നിവയുടെ മറവില്‍ ഫോര്‍ട്ട്‌കൊച്ചിയിലേക്കു കടല്‍ മാര്‍ഗം ലഹരി വസ്തുക്കള്‍ എത്തുന്നത് തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംയുക്തമായി ജലയാനങ്ങളില്‍ പരിശോധന നടത്തി.
രാവിലെ 11നാരംഭിച്ച പരിശോധന ഉച്ചയ്ക്ക് ഒന്നര വരെ നീണ്ടു. ഇരുപതോളം മല്‍സ്യബന്ധന യാനങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ലഹരി വസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല. അതേസമയം കേരള തീരത്ത് മല്‍സ്യബന്ധനം നടത്തുന്നതിനുള്ള അനുമതിയില്ലാതെ മീന്‍ പിടിച്ച ഒരു ബോട്ട് പരിശോധനയില്‍ കണ്ടെത്തി. സെന്റ് ലൂയീസ് എന്ന ബോട്ടാണ് പിടികൂടിയത്. ഈ ബോട്ട് അധികൃതര്‍ പിടികൂടി പിഴയീടാക്കിയ ശേഷം വിട്ടയച്ചു. മല്‍സ്യബന്ധന യാനങ്ങള്‍ക്ക് പുറമേ മറ്റ് ജലയാനങ്ങളും പരിശോധനക്ക് വിധേയമാക്കി. ആഘോഷങ്ങളുടെ മറവില്‍ കൊച്ചിയിലേക്കു വന്‍ തോതില്‍ ലഹരി വസ്തുക്കള്‍ എത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പരിശോധന ആരംഭിച്ചത്.
കഴിഞ്ഞ ബിനാലെ സമയത്താണ് ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്ന് കൊക്കെയിന്‍ ഉള്‍പ്പെടെ പിടിച്ചെടുത്തത്. ഈ സാഹചര്യത്തിലാണ് സംയുക്തമായി പരിശോധന നടത്തിയത്. പരിശോധനയ്ക്ക് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി.ജോര്‍ജ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്.ഐ.ഇ.പി.ശരത് ചന്ദ്രന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.മോഹനന്‍, പ്രിവന്റീവ് ഓഫീസര്‍ പി.എല്‍.ജോര്‍ജ്ജ്, ഗാര്‍ഡുമാരായ റിയാസ്, ബിബിന്‍ ബോസ്,ശ്രീജിത്ത്, അരുണ്‍, മാനുവല്‍, മഹേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  23 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  23 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  23 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  23 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  23 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  24 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago