ജില്ലാ സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പ് പരിശോധന
കാക്കനാട്: എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി.നവംബര്‍ എട്ടിന് ശേഷം നടത്തിയ വമ്പന്‍ നിക്ഷേപകരുടെ പേര് വിവരവും, വലിയ തുകയുടെ ഇടപാടുകളുമാണ് പ്രധാനമായും പരിശോധിച്ചത്.
കാക്കനാട് ജില്ലാ സഹകരണ ബാങ്കുള്‍പ്പെടെ വടക്കന്‍പറവൂര്‍, ആലുവ, പെരുമ്പാവൂര്‍ മെയിന്‍, എന്നീ നാല് ശാഖകളിലായിരുന്നു പരിശോധനക്ക് എത്തിയത്.അസാധു നോട്ടുകള്‍ എത്രയാണ് സ്വീകരിച്ചത്, ഇനിയെത്ര ബാക്കിയുണ്ട് തുടങ്ങിയ വിവരങ്ങളും ആധായ നികുതി വകുപ്പു ശേഖരിച്ചു. പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടത്തെിയിട്ടില്ലെന്നാണ് സൂചന.സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് മുമ്പ് നബാര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ വ്യക്തിഗത അക്കൗണ്ടുകളുടെ കാര്യത്തില്‍ മാത്രമാണ് കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ളതെന്നാണ് സൂചന.
അതെസമയം പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് ജില്ലാ സഹകരണ ബാങ്ക് സ്വീകരിച്ച കോടികളുടെ നിക്ഷേപത്തിന്റെ കാര്യത്തില്‍ അക്കൗണ്ട് ഉടമയെ സംബന്ധിക്കുന്ന വിവരങ്ങള്‍ നല്‍കുന്ന കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടത്തെിയതായും സൂചനയുണ്ട്. കെ.വൈ.സി പൂര്‍ണമായും പാലിച്ചതും പാലിക്കാത്തതുമായുള്ള അക്കൗണ്ടുകളും ആദായ നികുതി വകുപ്പ് പരിശോധിച്ചു.കെ.വൈ.സി മുമ്പ് നിര്‍ബന്ധമായിരുന്നില്ലെന്നും ഇപ്പോഴാണ് നിര്‍ബന്ധമാക്കിയതെന്നാണ് ബാങ്ക് മാനേജ്‌മെന്റിന്റെ വിശദീകരണം.
നവംബര്‍ എട്ടിനു ശേഷം ദേശസാല്‍കൃത ബാങ്കുകളില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ നടത്തിയ നിക്ഷേപത്തിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചില സഹകരണ സംഘങ്ങള്‍ ഒരു കോടി രൂപ മുതല്‍ 12 കോടി രൂപ വരെ ദേശസാത്കൃത ബാങ്കുകളില്‍ നിക്ഷേപിച്ചു എന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.ജില്ലയില്‍ ജില്ലാ സഹകരണ ബാങ്കിന് 65 ശാഖകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ വന്‍തോതിലുള്ള നിക്ഷേപങ്ങളുണ്ടോ, ഇടപാടുകാരുടെ വിവരങ്ങള്‍ ബാങ്കുകള്‍ സൂക്ഷിക്കുന്നുണ്ടോ, നോട്ട് നിരോധനം പ്രഖ്യാപിക്കപ്പെട്ട നവംബര്‍ എട്ടിന് ശേഷം വന്‍തോതില്‍ നിക്ഷേപങ്ങളോ ഇടപാടുകളോ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചു വരുന്നത്.വന്‍ നിക്ഷേപം നടത്തിയ ഇടപാടുകാരുടെയും പ്രാഥമിക സഹകരണ ബാങ്കുളുടെയും നിക്ഷേപങ്ങള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ആദായ നികുതി വകുപ്പ് അധികൃതര്‍ ശേഖരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."