വളഞ്ഞവഴി- എസ്.എന്‍ കവല മേഖലയില്‍ മോഷണം പെരുകുന്നു
അമ്പലപ്പുഴ: വളഞ്ഞവഴി- എസ് എന്‍ കവല മേഖലയില്‍ മോഷണം പെരുകുന്നു. രï് വീടുകളില്‍ മോഷണശ്രമം നടന്നു. ബീര്‍ക്കം പറമ്പില്‍ ഇബ്രാഹിം കുട്ടി, വെള്ളൂര്‍ വീട്ടില്‍ ഡോ: അബ്ദുല്‍ ജബ്ബാര്‍ എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്.ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഇബ്രാഹിം കുട്ടിയുടെ വീടിന്റെ പിന്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നതിന് ശേഷം ഡൈനിംഗ് ഹാളിലെ വാതില്‍ വെട്ടിപ്പൊളിയ്ക്കുന്നതിടെ ശബ്ദം കേട്ട് വീട്ട് കാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ ഇരുട്ടിന്റെ മറവില്‍ ഓടി രക്ഷപെടുകയായിരുന്നു.ഇതിന്റെ തൊട്ടടുത്ത ഡോ.അബ്ദുല്‍ ജബ്ബാറിന്റെ വീടിന്റപിന്‍ വാതില്‍ പൊളിച്ച് മോഷണം ശ്രമം നടന്നങ്കിലും ശ്രമം പാഴാകുകയായിരുന്നു. അബ്ദുല്‍ ജബ്ബാറും കുടുബവും കോഴിക്കോട് ആയതിനാല്‍ വീട് അടച്ചിട്ടിരിയ്ക്കുകയായിരുന്നു. എന്നാല്‍ ഇരുവീടുകളില്‍ നിന്നും ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."