HOME
DETAILS

ജാതി സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ വിവാഹ രജിസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച സംഭവം

  
backup
December 23 2016 | 00:12 AM

%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2



ഹരിപ്പാട്: ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലെ വിവാഹം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂവെന്ന നഗരസഭാ സെക്രട്ടറിയുടെ കടുംപിടുത്തത്തിന് തിരിച്ചടി. മനുഷ്യാവകാശ കമ്മീഷന്റെ ഇടക്കാല ഉത്തരവ് പ്രകാരം കമ്മീഷന്റെ സിറ്റിംഗില്‍ നേരിട്ടെത്തി സെക്രട്ടറി അപേക്ഷകന് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കി.
വരന്‍ ,എസ്.സാജന്റെ പിതാവ് നങ്ങ്യാര്‍കുളങ്ങര അകം കൂടി നരസിംഹത്ത് വി.സഹദേവന്‍ പിള്ള നല്‍കിയ പരാതിയിലാണ് നടപടി. മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി.മോഹനദാസ് 20ന് മാവേലിക്കരയില്‍ നടത്തിയ സിറ്റിംഗിലാണ് നഗര സഭ സെക്രട്ടറി എസ്.എസ്.സജി നേരിട്ടെത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
മുംബെയ് ഐ.ഐ.ടി.യിലെ ഉദ്യോഗസ്ഥനായ സാജനും, മധ്യപ്രദേശ് ജബല്‍പൂര്‍ സ്വദേശി രാജലക്ഷ്മി ചൗഹാനുമായുള്ള വിവാഹം ജൂലൈ 13ന് നഗരസഭയുടെ സമീപമുള്ള സ്വകാര്യ ആഡിറ്റോറിയത്തിലാണ് നടന്നത്. ഇരുകൂട്ടരുടേയും ബന്ധുക്കളും, നാട്ടുകാരും, ജനപ്രതിനിധികളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
തുടര്‍ന്ന് 19 ന് ഓണ്‍ലൈനായി അക്ഷയ കേന്ദ്രം വഴി വിവാഹം രജിസ്റ്റര്‍ ചെയ്യുവാന്‍ മെമ്മോറാïം ഫയല്‍ ചെയ്തു. 20ന് നഗരസഭ ഓഫീസില്‍ നേരിട്ടെത്തി സാജന്റെ പിതാവ് സഹദേവന്‍ പിള്ള ആവശ്യമായ മറ്റ് രേഖകളും, 220 രൂപയും അടച്ച് രസീത് വാങ്ങി. വിവാഹ സര്‍ട്ടിഫിക്കറ്റിന് 20 രൂപയും, മറ്റ് ഫീസായി 100 രൂപയുമാണ് ഈടാക്കിയത്. ദുരിതാശ്വാസ നിധിയിലേക്ക് 100 രൂപയും വാങ്ങി. ആഗസ്റ്റ് 3 ന് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അന്നേ ദിവസം ഉച്ച കഴിഞ്ഞ് വധൂവരന്മാര്‍ നഗരസഭാ ഓഫീസില്‍ എത്തിയപ്പോള്‍ ഇരുവരുടേയും സമുദായം തെളിയിക്കുന്ന സാക്ഷ്യപത്രം ആവശ്യപ്പെടുകയും, വധുവിന്റെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സ്വദേശത്തു നിന്നും എത്തിച്ച് നല്‍കാതെ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്നും അന്നത്തെ സെക്രട്ടറി പി.സാബു പറഞ്ഞു.
ജാതിയും, മതവും സംബന്ധിച്ച രേഖകള്‍ വിവാഹ രജിസ്‌ട്രേഷന് ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ കാണിച്ച് അപേക്ഷകര്‍ പറഞ്ഞുവെങ്കിലും സെക്രട്ടറിയും, മറ്റ് ഉദ്യോഗസ്ഥരും ഇത് മുഖവിലയ്‌ക്കെടുത്തില്ല. തുടര്‍ന്നാണ് നീതി തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും, പഞ്ചായത്ത് ഡയറക്ടര്‍ക്കും സഹദേവന്‍ പിള്ള പരാതി നല്‍കിയത്.
ഒക്ടോബര്‍ 19 ന് പഞ്ചായത്ത് ഡയറക്ടര്‍ ഓഫീസില്‍ നിന്നും ചീഫ് രജിസ്ട്രാര്‍ ജനറല്‍ ഹരിപ്പാട് നഗരസഭയ്ക്ക് അയച്ച കത്തില്‍ ജാതി സര്‍ട്ടിഫിക്കറ്റും, മതാചാരപ്രകാരമാണോ വിവാഹം നടന്നത് എന്ന സാക്ഷ്യപത്രവും, വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ആവശ്യപ്പെടാന്‍ വ്യവസ്ഥയില്ലെന്ന് പറയുന്നു.
അപേക്ഷ സ്വീകരിക്കുമ്പോഴുള്ള സെക്രട്ടറി പി.സാബു ചേര്‍ത്തലയിലേക്ക് സ്ഥലം മാറ്റം കിട്ടി പോകുകയും, പുതിയ സെക്രട്ടറിഎസ്.എസ്.സജി ചുമതലയേല്‍ക്കുകയും ചെയ്ത ശേഷം ഇത് സംബന്ധിച്ച് സഹദേവന്‍ പിള്ള സംസാരിക്കുവാന്‍ ഓഫീസില്‍ ചെന്നെങ്കിലും കാര്യങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്ന് താലൂക്ക് വ്യവസായ കേന്ദ്രം മുന്‍ മാനേജര്‍ കൂടിയ സഹദേവന്‍ പിള്ള പറഞ്ഞു. യഥാസമയം സര്‍ട്ടിഫിക്കറ്റ് ലഭിക്കാഞ്ഞതിനാല്‍ മുംബെയിലെ ജോലി സ്ഥലത്തേക്ക് പോയ വധൂവരന്മാര്‍ സര്‍ട്ടിഫിക്കറ്റിനായി കഴിഞ്ഞ ദിവസം വിമാന മാര്‍ഗ്ഗം ഹരിപ്പാട്ടെത്തിയ വകയില്‍ 33,380 രൂപാ ചില വായെന്നും, നഷ്ടപരിഹാരം ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാന് നല്‍കിയ പരാതിയുടെ സിറ്റിംഗ് ഇന്ന് എറണാകുളത്ത് നടക്കുമെന്നും, നമുക്ക് ജാതിയില്ലെന്ന ശ്രീനാരായണ ഗുരുവിന്റെ പ്രഖ്യാപനത്തിന്റെ ശതാബ്ധി ആഘോഷം നടക്കുന്ന വേളയില്‍ ഉïായ സംഭവം ലജ്ജാകരമാണെന്നും സഹദേവന്‍ പിള്ള പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 days ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  2 days ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago