'ഐശ്വര്യം'ജങ്കാറിന്റെ അപാകതകള്‍ വിജിലന്‍സ് അന്വേഷിക്കുന്നു
പൂച്ചാക്കല്‍:പെരുമ്പളം ദ്വീപിന് എ.എം. ആരിഫ് എംഎല്‍എയുടെ ആസ്തിവികസന ഫïില്‍ നിന്നും ഒന്നേമുക്കാല്‍ കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച 'ഐശ്വര്യം'ജങ്കാറിന്റെ നിര്‍മാണത്തിലെ അപാകത കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നു.പെരുമ്പളം പഞ്ചായത്തും ഡി.ഡി.സി മുന്‍ പ്രസിഡന്റ് എ.എ ഷുക്കൂറുമാണ് നിര്‍മാണത്തിലെ അപാകത കുറിച്ച് അന്വേഷണം ആവശ്യപെട്ട് വിജിലന്‍സില്‍ പരാതി നല്‍കിയത്.
പെരുമ്പളം പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വിജിലന്‍സിന് പരാതി നല്‍കുവാന്‍ തീരുമാനിച്ചത്.ഇതേ തുടര്‍ന്നാണ് അന്വേഷണം നടക്കുന്നത്. പെരുമ്പളം പഞ്ചായത്തിന് അരൂര്‍ എം.എല്‍.എ.എ. എം.ആരീഫിന്റെ ആസ്തി വികസന ഫïില്‍ നിന്നും കെ.എസ്. ഐ.എന്‍.സി നിര്‍മ്മിച്ചു നല്‍കിയ ഐശ്വര്യം ജങ്കാര്‍ നിര്‍മ്മാണത്തിന്റെ അപാകത മൂലം നാളിതുവരെ പ്രവര്‍ത്തന യോഗ്യമായിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ഘാടന മാമാങ്കം നടത്തിയാണ് ജങ്കാര്‍ പഞ്ചായത്തിന് കൈമാറിയത്. പിന്നീട് ജങ്കാര്‍ അപ്രത്യക്ഷമാവുകയായിരുന്നു.ഇതേതുടര്‍ന്നുïായ പ്രതിഷേധത്തില്‍ വീïും ജങ്കാര്‍ പെരുമ്പളത്ത് എത്തിച്ച് ജെട്ടിയുടെ അപാകത ചൂïിക്കാട്ടി ഐശ്വര്യം ജങ്കാര്‍ കൊïുപോയി.കഴിഞ്ഞ ദിവസം ട്രയല്‍ ഒടുവാനായി ജങ്കാര്‍ കൊïുവരികയും ചെയ്തു. എന്നാല്‍ ട്രയല്‍ ഓട്ടത്തിനിടയില്‍ ജങ്കാറിന്റെ ഇരുമ്പ് വടം പൊട്ടിയതോട് അതും നിലച്ചു.ഈ സമയം കെ.എസ്. ഐ.എന്‍.സിയുടെ ജങ്കാര്‍ പാണാവള്ളി പെരുമ്പളം ഫെറികളില്‍ സര്‍വ്വീസ് നടത്തുന്നുï്.വിജിലന്‍സ് അന്വേഷണം പുരോഗിമിക്കുന്നതിനിടയിലാണ് ജങ്കാര്‍ ട്രയല്‍ സര്‍വ്വീസിനായി പെരുമ്പളം ഫെറിയിലെത്തിച്ചത്.
ജങ്കാറിന്റെ നിര്‍മ്മാണം നിലവിലുള്ള മാര്‍ക്കറ്റ്,പാണാവള്ളി ജെട്ടിക്ക് അനുയോജ്യമായ രീതിയിലല്ല.കെ.എസ്. ഐ.എന്‍.എസ്. നടത്തിയ നിര്‍മ്മാണത്തില്‍ കരാര്‍ ലംഘനം നടത്തിയിട്ടുï്.
ജങ്കാര്‍ നിര്‍മ്മാണത്തിലെ സ്വകാര്യ പങ്കാളിത്തത്തെക്കുറിച്ചും ക്ഷമതയില്ലാത്ത കരാറുകാരന് കരാര്‍ നല്‍കിയതിനെക്കുറിച്ചും ജങ്കാര്‍ ഡിസൈന്‍ ചെയ്ത ഉദ്യോഗസ്ഥരെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കും.
അതിന് വേïി ബന്ധപ്പെട്ടവര്‍ നിലവിലുള്ള മാര്‍ക്കറ്റ് പാണാവള്ളി ജെട്ടി പരിശോധിച്ചിരുന്നൊ, നിലവിലുള്ള കെ.എസ്. ഐ.എന്‍.സിയുടെ ജങ്കാര്‍ മാര്‍ക്കറ്റ് പാണാവള്ളി ജെട്ടിയില്‍ സുഗമമായി സര്‍വീസ് നടത്തുന്നുï് ഐശ്വര്യം ജങ്കാര്‍ ജെട്ടിയില്‍ അടുപ്പിക്കാതെ വന്നതിലെ സാങ്കേതിക പിഴവിന്റെ ഉത്തരവാദി ആര് എന്നീ കാര്യങ്ങള്‍ അന്വേഷിക്കണമെന്നവശ്യപ്പെട്ടാണ് വിജിലന്‍സിന് പെരുമ്പളം പഞ്ചായത്ത് ഭരണ സമിതി പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."