ചരിത്രം ബാക്കിനിര്‍ത്തി ആര്യ പ്രേംജി വിടവാങ്ങി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ചരിത്രത്തിലെ ആദ്യ വിധവാ വിവാഹത്തിലുടെ കേരളീയ മനസ്സില്‍ ഇടം നേടിയ ആര്യ പ്രേംജിക്ക് തലസ്ഥാനത്തിന്റെ യാത്രാമൊഴി.
സാമുഹ്യ പരിഷ്‌കര്‍ത്താവും സംസ്‌കാരിക നായകനും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവുമായിരുന്ന പ്രേംജിയുടെ ഭാര്യയായിരുന്നു ആര്യ പ്രേംജി. തന്റെ 14 ാം വയസില്‍ വിവാഹിതയായ ആര്യ 15 ാം വയസില്‍ വിധവയായി. തുടര്‍ന്ന് 27 ാം വയസില്‍ എം പി ഭട്ടതിരിപ്പാടെന്ന പ്രേംജി ആര്യയെ വിവാഹം കഴിച്ചതോടെ നമ്പൂരിതി സമുഹം ഇവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചു.
അന്നത്തെ നമ്പൂതിരി സമൂഹം ഇ.എം,എസ് അടക്കം വിവാഹത്തില്‍ പങ്കെടുത്ത പലര്‍ക്കും ഭ്രഷ്ട് കല്‍പ്പിച്ചു. പിന്നിട് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ ആര്യ തൃശൂര്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗമായി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചു. അമൃത ടി,വി എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന മകന്‍ നീലനോപ്പമായിരുന്നു താമസിച്ചിരുന്നത്.
മറ്റു മക്കള്‍ പരേതനായ കെ.പി.എ.സി പ്രേമചന്ദ്രന്‍, ഹരീന്ദ്രനാഥന്‍, ഇന്ദുചൂഡന്‍. സതി. മരുമക്കള്‍ ശാന്ത, ലീല, വരദ, പാര്‍വതി. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ പിസി സി പ്രസിഡന്റ് വി. എം സുധീരന്‍, മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി തുടങ്ങിയ പ്രമുഖര്‍ ആര്യ പ്രേംജിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."