HOME
DETAILS
MAL
സ്വയംതൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു
backup
December 23 2016 | 00:12 AM
കല്‍പ്പറ്റ: സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്പറേഷന് ദേശീയ പട്ടിക ജാതി ധനകാര്യ വികസന കോര്‍പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടിക ജാതിയില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് ലക്ഷം രൂപയാണ് വായ്പ തുക. അപേക്ഷകര്‍ 18നും 50നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ക്ക് 98000 രൂപയിലും നഗര പ്രദേശങ്ങളിലുള്ളവര്‍ക്ക് 120000 രൂപയിലും കവിയാന്‍ പാടില്ല. കോര്‍പറേഷനില്‍ നിന്ന് ഏതെങ്കിലും സ്വയം തൊഴില്‍ വായ്പ ലഭിച്ചവര്‍ (മൈക്രോ ക്രെഡിറ്റ് ലോണ്‍, മഹിളാ സമൃദ്ധി യോജന ഒഴികെ) അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 04936 202869.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."