പൂച്ചാക്കല്‍ യാചനമുക്ത നാടാക്കാന്‍ കൈകോര്‍ത്ത് വിദ്യാര്‍ഥികള്‍
പൂച്ചാക്കല്‍:നാടിനെ യാചന മുക്ത നാടാക്കി മാറ്റുവാന്‍ വിദ്യാര്‍ഥികള്‍ രംഗത്ത്.അരൂക്കുറ്റി മറ്റത്തില്‍ ഭാഗം ഗവ.എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഭിക്ഷാടന മാഫിയകളെ നാടുകടത്തുവാനും ഭിക്ഷാടകരെ പുനരധിവസിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധികാരികളെ സമീപിക്കുന്നത്.
വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഭീതിയിലാഴ്ത്തിക്കൊï് വടുതലയിലും അരൂക്കുറ്റിയിലും വര്‍ധിച്ചു വരുന്ന ഭിക്ഷാടന ശല്യവും കുട്ടികളെ തട്ടിക്കൊïുപോകുന്നുവെന്ന വാര്‍ത്തയും ഉയര്‍ന്നതോടെയാണ് വിദ്യാര്‍ഥികള്‍ തന്നാല്‍ കഴിയിയുന്ന രീതിയില്‍ നാടിനെ യാചന മുക്ത നാടാക്കി മാറ്റുവാന്‍ തീരുമാനിച്ചത്.
സ്‌കൂള്‍ നിലകൊള്ളുന്ന അരൂക്കുറ്റി പഞ്ചായത്തിലും,സമീപ പഞ്ചായത്തായ പാണാവള്ളിയും യാചന നിരോധിത പഞ്ചായത്തുകളായി പ്രഖ്യാപിക്കണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടു.തങ്ങള്‍ക്ക് അയല്‍ വീടുകളില്‍ പോലും കൂട്ടുകാരുമായി കളിക്കുവാന്‍ രക്ഷിതാക്കള്‍ ഭിക്ഷാടകരെ ഭയന്ന് അനുവദിക്കാറില്ലായെന്നും കുട്ടികള്‍ കൂട്ടിച്ചേര്‍ത്തു.ഭിക്ഷാടന മാഫിയയെ നാടുകടത്തുവാനും,പാവപ്പെട്ട ഭിക്ഷാടകരെ പുനരധിവസിപ്പിക്കണമെന്നുള്ള സന്ദേശവുമായി വിദ്യാര്‍ഥികള്‍ ഇന്ന് ബോധവല്‍ക്കരണ റാലി നടത്തും.കൂടാതെ കൊമ്പനാമുറി,വടുതല, തൃച്ചാറ്റുകുളം,പെരുമ്പളം കവല തുടങ്ങിയ സ്ഥലങ്ങളില്‍ ബോധവല്‍ക്കരണ സമ്മേളനവും നടത്തുവാന്‍ തീരുമാനിച്ചിട്ടുïെന്ന് കുട്ടികള്‍ അറിയിച്ചു. ഇതിന് പുറമെ ആയിരക്കണക്കിന് രക്ഷിതാക്കള്‍ ഒപ്പിട്ട ഭീമഹര്‍ജി മുഖ്യമന്ത്രി,വിദ്യാഭ്യാസ മന്ത്രി,സാമൂഹ്യ സുരക്ഷാവകുപ്പ് മന്ത്രി എന്നിവര്‍ക്ക് നല്‍കുവാനും തീരുമാനിച്ചതായി വിദ്യാര്‍ഥികള്‍ ഇന്നലെ പൂ ച്ചാക്കലില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മറ്റത്തില്‍ ഭാഗം ഗവ.എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ എന്‍.ഇ. ആസിയ,അരീന്‍, നവാസ്,അതുല്യ,ഫസലുറഹ്മാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."