കോമളപുരത്തെ കേരളാ സ്പിന്നേഴ്‌സ് തുറക്കണമെന്നാവശ്യം ശക്തമാകുന്നു കോണ്‍ഗ്രസ് ബഹുജന സദസ് സംഘടിപ്പിക്കും
ആലപ്പുഴ: കോമളപുരത്തെ കേരളാ സ്പിന്നേഴ്‌സ് തുറക്കണമെന്നാവശ്യപ്പെട്ട് മാരാരിക്കുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വാഹനപ്രചരണ ജാഥയും തൊഴിലാളി ബഹുജനസദസ്സും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ജനുവരി 8ന് വാഹന പ്രചരണജാഥ നടത്തും.
9ന് വൈകിട്ട് 5ന് നടക്കുന്ന തൊഴിലാളി ജനസദസ്സ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ സി വേണുഗോപാല്‍ എം പി മുഖ്യാതിഥിയായി പങ്കെടുക്കും. ഡി സി സി പ്രസിഡന്റ് അഡ്വ. എം ലിജു, മുന്‍ ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂര്‍, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എം മുരളി തുടങ്ങി പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. വ്യത്യസ്തമായ 16 കേസിന്റെ വ്യവഹാരത്തില്‍പ്പെട്ട് വര്‍ഷങ്ങളായി അടച്ചു പൂട്ടിക്കിടന്ന സ്പിന്നേഴ്‌സ് യു ഡി എഫ് ഭരണകാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാïി മുന്‍കൈയെടുത്ത് 16 കോടി അനുവദിച്ചാണ് തുറന്നു പ്രവര്‍ത്തിക്കുന്നതിനുളള സാഹചര്യം ഒരുക്കിയത്. ഹൈക്കോടതിയില്‍ നിലവിലിരുന്ന കേസുകള്‍ ഒത്തു തീര്‍പ്പാക്കി തൊഴിലാളികളും കുറഞ്ഞ വേതനത്തിന് ആറുമാസം പണിയെടുക്കുവാന്‍ തയ്യാറായി. സര്‍ക്കാര്‍ ഒന്നാം ഘട്ടത്തില്‍ കിട്ടിയ ആറുകോടി രൂപയ്ക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചു. ഒന്നരക്കോടിയുടെ നൂല്‍ ഉത്പാദിപ്പിച്ച് കമ്പിനിയില്‍ ഇരിക്കവെയാണ് കമ്പിനി അടച്ചു പൂട്ടുന്ന സാഹചര്യം ഉïായത്. രïാംഘട്ടത്തിന്റെ പത്തുകോടിയ്ക്ക് ഭരണാനുമതി യു ഡി എഫ് സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വന്ന സാഹചര്യത്തിലാണ് പണം ലഭിക്കാതെ പോയതെന്ന് യോഗം ചൂïിക്കാട്ടി. അനന്തസാധ്യതകളാണ് സ്പിന്നേഴ്‌സിന് വരാന്‍ പോകുന്നതെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രസംഗിച്ച് വോട്ടു വാങ്ങിയ തോമസ് ഐസക്ക് ധനകാര്യമന്ത്രിയായിരിക്കുമ്പോഴാണ് കമ്പനി അടച്ചു പൂട്ടിയിരിക്കുന്നതെന്നത് വിരോധാഭാസമാണെന്ന് യോഗം കുറ്റപ്പെടുത്തി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് എന്‍ ചിദംബരന്‍ അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ്പ്രസിഡന്റ് കെ വി മേഘനാഥന്‍, എ കെ മദനന്‍, കെ ആര്‍ രാജാറാം, പി തമ്പി, പി ശശികുമാര്‍, ബി അനസ്, പി ജെ മോഹനന്‍, എം ബി അനിയന്‍, പി സതീശന്‍, എം ഷെഫീക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."