HOME
DETAILS
MAL
മൂന്ന് ഹൈസ്‌കൂളുകള്‍ക്ക് നബാഡില്‍ നിന്നും അഞ്ച് കോടി
backup
December 23 2016 | 01:12 AM
ചെറുതോണി: ഇടുക്കി ജില്ലയിലെ മൂന്ന് ഹൈസ്‌ക്കൂളുകള്‍ക്ക് നബാര്‍ഡില്‍ നിന്നും അഞ്ച് കോടി അനുവദിച്ചതായി അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എം.പി അറിയിച്ചു.
കേന്ദ്ര ഏജന്‍സിയായ നബാഡിന്റെ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് (ആര്‍.ഐ.ഡി.എഫ്) സ്‌കീമില്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. മറയൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് 2 കോടി, ശാന്തിഗ്രാം ബാപ്പുജി ഹയര്‍സെക്കണ്ടറി സ്‌കൂളിന് 2 കോടി, ബൈസണ്‍വാലി ഗവണ്‍മെന്റ് ഹൈസ്‌കൂളിന് 1 കോടി എന്നീ നിലയിലാണ് തുക അനുവദിച്ചിട്ടുള്ളത്.
കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമാണ് നബാഡ് ഫണ്ടനിവദിച്ചിട്ടുള്ളതെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."