മദ്റസകള്‍ ഇസ്ലാമിന്റെ സാംസ്കാരിക പ്രഭവകേന്ദ്രം: പാണക്കാട് സമീറലി ശിഹാബ് തങ്ങള്‍
മദ്റസകള്‍ ഇസ്ലാമിന്റെ സാംസ്കാരിക പ്രഭവകേന്ദ്രം:
പാണക്കാട് സമീറലി ശിഹാബ് തങ്ങള്‍
തൊട്ടില്‍പ്പാലം: അധ:പ്പതിച്ച സാംസ്കാരത്തെ ഉല്കൃഷ്ടരാക്കുന്നതാണ് പരിശുദ്ധ ഇസ്ലാമെന്നും അതിന്റെ ബാലപാഠം പകര്ന്നുനല്കുന്ന മദ്റസകള്‍ ഇസ്ലാമിന്റെ സാംസ്കാരിക പ്രഭവകേന്ദ്രമാണെന്നും പാണക്കാട് സയ്യിദ് സമീറലി ശിഹാബ് തങ്ങള്‍. പുതുതായി നിര്‍മിച്ച ആശ്വാസി തന്‍വീറുല്‍ ഇസ്ലാം മദ്റസയുടെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ടി.വി.സി അബ്ദുസ്സമദ് ഫൈസി അധ്യക്ഷനായി. മദ്റസകെട്ടിടത്തിന്റെ താക്കോല്‍ദാനം മഹല്ല് കമ്മിറ്റി ട്രഷറര്‍ പി.കെ കുഞ്ഞബ്ദുല്ല ഹാജി തങ്ങള്‍ക്ക് കൈമാറി നിര്‍വഹിച്ചു. ശാഖാ എസ്.കെ.എസ്.എസ്.എഫ് പുറത്തിറക്കിയ സുകൃതം സപ്ലിമെന്റിന്റെ പ്രകാശനം ഓണമ്പിള്ളി മുഹമ്മദ് ഫൈസി ശുഐബ് ബാഖവിക്ക് നല്കി നിര്‍വ്വഹിച്ചു. സി.എസ്.കെ തങ്ങള്‍ കുറ്റ്യാടി പ്രാര്‍ഥന നടത്തി.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോ.സെക്രട്ടറി പി.പി ഉമര്‍ മുസ്ലിയാര് കൊയ്യോട് ഉദ്ഘാടനം ചെയ്തു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ശുഐബ് ബാഖവി, സയ്യിദ് അലി തങ്ങള്‍ പാലേരി, മുനീര്‍ ഫൈസി ഇര്‍ഫാനി, ഹാരിസ് ഫൈസി ഇര്‍ഫാനി, താജുദ്ദീന് മുസ്ലിയാര്, സയ്യിദ് ഷറഫുദ്ദീന് ജിഫ്രി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."