കുടിശ്ശിക നല്‍കിയില്ല; ചക്കിട്ടപാറ കൃഷി ഓഫിസറെ ഉപരോധിച്ചു
പേരാമ്പ്ര: കര്‍ഷകരില്‍ നിന്ന് പച്ചത്തേങ്ങ സംഭരിച്ച വകയിലുള്ള കുടിശ്ശിക തുക മാസങ്ങള്‍ പിന്നിട്ടിട്ടും നല്‍കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചക്കിട്ടപാറ കൃഷി ഓഫിസറെ ഉപരോധിച്ചു. സമരത്തിന് നേതൃത്വം നല്കിയ 15 പേരെ കുറ്റ്യാടി സി.ഐ സജീവന്റെ നേതൃത്വത്തിലെത്തിയ പെരുവണ്ണാമൂഴി പൊലിസ് അറസ്റ്റ് ചെയ്തു. ജിതേഷ് മുതുകാട്, സുരേഷ് കോമച്ചം കണ്ടി, സിമി സുനില്‍, ലൈസാ ജോര്‍ജ്, ഷീന റോബിന്, പി. വാസു മാസ്റ്റര്‍, കെ. സുരേഷ്. ജോര്‍ജ്ജ് മുക്കള്ളില്‍, എം. അശോകന് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി. പിന്നീട് ജാമ്യം നല്കി. 47 ലക്ഷം രൂപയാണ് കര്‍ഷകര്‍ക്ക് കുടിശികയായി നല്‍കാനുള്ളത്. നേരത്തേയും ഒന്നിലേറെ തവണ കര്‍ഷകര്‍ സമരം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രണ്ട് ലക്ഷം രൂപ മാത്രം കുടിശ്ശിക ഇനത്തില്‍ ലഭിക്കുകയും കര്‍ഷകര്‍ക്ക് നാമമാത്രമായി തുക ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൃഷി ഓഫിസറെ ഉപരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."