HOME
DETAILS
MAL
വൃദ്ധ മാതാവിനെ മര്‍ദിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന്
backup
December 23 2016 | 01:12 AM
ഉടുമ്പന്നൂര്‍: ഉടുമ്പന്നൂര്‍ ഇടമറുക് പുതിയകുന്നേല്‍ ഖദീജ (83) യേയും കുടുംബാംഗങ്ങളെയും അക്രമിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇവരെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാരെയും പൊലിസിനെയും ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും പുതിയകുന്നേല്‍ കുടുംബ സംഗമം ആവശ്യപ്പെട്ടു.
കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനിതാ കമ്മിഷന് ചെയര്‍പേഴ്സണും പരാതി നല്‍കുമെന്നും കുടുംബസംഗമം ഭാരവാഹികള്‍ അറിയിച്ചു.
പ്രസിഡന്റ് പി .ഇ പരീത് മൗലവിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജന. സെക്രട്ടറി പി .എ യൂസുഫ് , കെ .എസ് സമീര്‍, പി. ഇ ബഷീര്‍, പി .കെ മൂസ, പി .എ അസീസ്, പി .ഇ അസീസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."