HOME
DETAILS
MAL
തോടന്നൂര്‍ ലക്ഷംവീട് നവീകരണത്തിന് എന്‍.എസ്.എസ് പ്രവര്‍ത്തകരെത്തും
backup
December 23 2016 | 01:12 AM
വടകര: തോടന്നൂര്‍ ലക്ഷംവീട് കോളനിയിലെ അപകടനിലയിലായ വീടുകളുടെ മേല്‍ക്കൂര നവീകരണത്തിന് കടമേരി റഹ്മാനിയ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് സന്നദ്ധപ്രവര്‍ത്തകര്‍ എത്തും. സപ്തദിന ക്യാംപിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് എന്‍.എസ്.എസ് കോളനി നവീകരണം നടത്തുന്നത്. 26ന് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കുള്ള സ്വീകരണം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും.
27ന് ഉദ്ഘാടന സമ്മേളനം പാറക്കല്‍ അബ്ദുല്ല എം.എല്‍.എയും ജനുവരി ഒന്നിന് സമാപന സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന് എം.പിയും ഉദ്ഘാടനം ചെയ്യും. തീര്‍ത്തും അപകടാവസ്ഥയിലായ മേല്‍ക്കൂരകളാണ് ആദ്യഘട്ടത്തില്‍ നവീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."