തോട്ടിലേക്ക് കക്കൂസ് മാലിന്യമൊഴുക്കി; ഫ്‌ളാറ്റുടമയ്ക്ക് 25000 രൂപ പിഴ
തൊടുപുഴ: തോട്ടിലേക്ക് കക്കൂസ് മാലിന്യങ്ങള്‍ ഒഴുക്കയതിന് ഫ്‌ളാറ്റുടമ 25000 രൂപാ പിഴയടയ്ക്കാന്‍ നോട്ടീസ്. മടക്കാത്താനം കതിരുംമോളയില്‍ മാത്യു.കെ.ജോര്‍ജിനാണ് തൊടുപുഴ നഗരസഭ നോട്ടീസ് നല്‍കിയത്.
വെങ്ങല്ലൂരില്‍ മാത്യുവിന്റെ ഉടമസ്ഥതയില്‍ പണിനടക്കുന്ന ജോര്‍ജ് ആന്‍ഡ് ജോര്‍ജ് എന്ന ഫ്‌ളാറ്റില്‍ നിന്ന് വെങ്ങല്ലൂര്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപമുള്ള തോട്ടിലേക്ക് കക്കൂസ് മാലിന്യമൊഴുക്കുന്നതായി കണ്ടെത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് മൂന്ന് മാസം മുമ്പ് രണ്ട് വട്ടം നഗരസഭ നോട്ടീസ് നല്‍കി. ഇതിനേ തുടര്‍ന്ന് മാലിന്യങ്ങല്‍ ഒഴുക്കുന്നത് നിര്‍ത്തിയിരുന്നു.
എന്നാല്‍ വീണ്ടും മാലിന്യങ്ങള്‍ ഒഴുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നടപടി. ഫ്‌ളാറ്റിന്റെ നിര്‍മ്മാണത്തുനായി അവിടെത്തന്നെ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഉപയോഗിക്കുന്ന ശൗചാലയത്തില്‍ നിന്നാണ് മാലിന്യങ്ങള്‍ തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."