ഡി.വൈ.എഫ്.ഐ സമരം രാഷ്ട്രീയപ്രേരിതമെന്ന്
വടകര: തിരുവള്ളൂര്‍ ശാന്തിനികേതന്‍ സ്കൂളിലെ അസൗകര്യങ്ങള്‍ ആരോപിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ സമരം അനാവശ്യപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സ്കൂള്‍ മാനേജ്മെന്റ് കുറ്റപ്പെടുത്തി. സ്കൂളില്‍ പുതിയ കെട്ടിടം നിര്‍മിച്ച് സൗകര്യങ്ങളോടെ എല്ലാ ക്ലാസുകളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മറ്റൊരു കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറി ലാബിന്റെ നിര്‍മാണം പൂര്‍ത്തിയാവാത്തതിനാല്‍ അവര്‍ക്ക് ലാബ് പ്രവര്‍ത്തനത്തിന് വേണ്ടി താല്‍ക്കാലിക കെട്ടിടം ഒരുക്കിയിരുന്നു.
ഇതിന്റെ അപര്യാപ്ത ചൂണ്ടിക്കാണിച്ച് വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി സമരത്തിനൊരുങ്ങിയപ്പോള്‍ അവരുമായി മാനേജ്മെന്റ് ചര്‍ച്ച നടത്തി നിശ്ചിത ദിവസത്തിനകം പൂര്‍ണ സജ്ജമായ ലാബ് ഒരുക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു.
ഇതില്‍ തൃപ്തരായി വിദ്യാര്‍ഥികള്‍ മാനേജ്മെന്റിന് അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തുകയുണ്ടായി.
വസ്തുതകള്‍ ഇങ്ങനെയായിരിക്കെ പരീക്ഷയെഴുതി കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിച്ചു ഉച്ചഭാഷിണി ഉപയോഗിച്ച് സ്കൂളിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് മാനേജ്മെന്റ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."