HOME
DETAILS
MAL
ബസ്്് സര്‍വീസ് പുനരാരംഭിക്കണമെന്ന്
backup
December 23 2016 | 01:12 AM
പാതാമ്പുഴ: കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. ഈരാറ്റുപേട്ട -മന്നം, പാലോലി ക്ഷേത്രം പൂഞ്ഞാര്‍, പാതാമ്പുഴ മലയിഞ്ചിപ്പാറ ബസ് സര്‍വീസാണ് മുടങ്ങിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ക്ക് ഏറെ ഗുണപ്രദമായിരുന്ന സര്‍വീസായിരുന്നു ഇത്.
എന്നാല്‍ സര്‍വീസ് മുടങ്ങിയതോടെ മൂന്നു കിലോമീറ്ററോളം കാല് നടയായി പാതാമ്പുഴയില്‍ എത്തിയാല്‍ മാത്രമെ ഈരാറ്റുപേട്ട ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിയൂ. അതിനാല്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് പാതാമ്പുഴ യൂനിറ്റ് അധികാരികളോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജീവ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ചിത്ത്, ശാഖാ പ്രസിഡന്റ് പ്രഭാകരന്പി.എസ്. മനോജ്, പി.എസ് അജിത്, ആര്.രതീഷ്, അഷ്ടമിരാജ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."