പെന്‍ഷന്‍ അദാലത്ത് ഇന്ന് അവസാനിക്കും
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി അംഗത്വ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ അദാലത്ത് ദേശീയ സമ്പാദ്യ പദ്ധതി ഹാളില്‍ ആരംഭിച്ചു.
ആദ്യ ദിനത്തില്‍ 100 ഓളം അപേക്ഷകള്‍ പരിഗണിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ മാധ്യമപ്രവര്‍ത്തകരുടെ പരാതികളാണ് പരിഗണിക്കുന്നത്. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അദാലത്ത് നടത്തുന്നത്.
കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുള്‍ റഷീദ്, ഡെപ്യൂട്ടി സെക്രട്ടറി പി.എന്‍. സുരേഷ് കുമാര്‍, സെക്ഷന്‍ ഓഫീസര്‍ ആര്‍. ജയശ്രീ, അഭിലാഷ്, പത്രപ്രവര്‍ത്തക സംഘടന ഭാരവാഹികളായ എസ്. മനോജ്, നാരായണന്‍, ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. അദാലത്ത് ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."