പാല്‍ സമൃദ്ധിക്ക് കടുത്തുരുത്തിയില്‍ ചെലവഴിച്ചത് 148 ലക്ഷം രൂപ
കോട്ടയം: ജില്ലയില്‍ പാല്‍ സമൃദ്ധി ഉറപ്പ് വരുത്തുന്നതിന് കടുത്തുരുത്തി ബ്ലോക്കില്‍ ഈ വര്‍ഷം 148 ലക്ഷം രൂപ ചെലവഴിച്ചു. ക്ഷീര വികസന വകുപ്പ് വഴി 63.8 ലക്ഷവും തദ്ദേശസ്ഥാപനങ്ങള്‍ വഴി 85.1 ലക്ഷം രൂപയുമാണ് ചെലവഴിച്ചിട്ടുള്ളത്.
കടുത്തുരുത്തി ക്ഷീര വികസന യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന 28 ക്ഷീര സംഘങ്ങളുടെയും ഇതിലെ അംഗങ്ങളായ 2946 ക്ഷീര കര്‍ഷകരുടെയും വികസന പ്രവര്‍ത്തനമാണ് ഇതിലൂടെ സാദ്ധ്യമാക്കിയിട്ടുള്ളത്. ഇതില്‍ 650 പേര്‍ക്ഷീര കര്‍ഷക ക്ഷേമ നിധി പെന്‍ഷനും 56 പേര്‍ കുടുംബ പെന്‍ഷന്‍ വാങ്ങുന്നവരുമാണ്.
ചികിത്സ, വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയ്ക്കും ധനസഹായം നല്‍കുന്നണ്ട്. കാലി തീറ്റയുടെ വില വര്‍ദ്ധനവ്, കാലി രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെതിരെ പിടിച്ചുനില്‍ക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി യതിലൂടെ പാല്‍ഉല്‍പ്പാദനത്തില്‍ ജില്ലയില്‍ മികച്ച മുന്നേറ്റമാണ് കടുത്തുരുത്തി ബ്ലോക്ക് നടത്തിയിട്ടുള്ളത്.
റബ്ബര്‍ വിലയിടിവിനെ തുടര്‍ന്ന് ധാരാളം യുവകര്‍ഷകര്‍ പശു വളര്‍ത്തലിലേക്ക് കടന്നു വന്ന സാഹചര്യത്തില്‍ 59 പശുക്കളെയാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് കൊണ്ടു വന്നിട്ടുള്ളത്. 18 ഹെക്ടര്‍ പ്രദേശത്തേക്കുകൂടി തീറ്റപ്പുല്ല് കൃഷി വ്യാപകമാക്കിയിട്ടുണ്ട്.
ഈ വര്‍ഷം 4,16,342 ലിറ്റര്‍ പാലാണ് ഇവിടെ ഉല്‍പ്പാദിപ്പിച്ചത്. പ്രാദേശിക വിപണനത്തോടൊപ്പം മില്‍മക്കും പാല്‍ നല്‍കുന്നുണ്ട്. പാലില്‍ സ്വയം പര്യാപ്തത നേടിയ കടുത്തുരുത്തി ബ്ലോക്ക് കോട്ടയം ജില്ലയേയും സ്വയംപര്യാപതമാക്കുന്നതിനുളള ശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."