കാരക്കാട്-വട്ടികൊട്ട- ഞണ്ടുകല്ല് റോഡ് തകര്‍ന്ന നിലയില്‍
ഈരാറ്റുപേട്ട: കാരക്കാട്-വട്ടികൊട്ട- ഞണ്ടുകല്ലു റോഡ് തകര്‍ന്നു. യാത്രായോഗ്യമല്ലാത്ത രീതിയില്‍ റോഡ് കുണ്ടുംകുഴിയുമായി തീര്‍ന്നിട്ട് വര്‍ഷങ്ങളായി. നൂറ് കണക്കിന് സക്ൂള്‍ കുട്ടികളും ദിനം പ്രതി ഒട്ടനവധി വാഹനങ്ങളും കടന്നു പോകുന്ന റോഡിന്റെ അറ്റകുറ്റപ്പണി നടത്താന്‍ അധകൃതര്‍ തയാറാകുന്നില്ലെന്ന് നാട്ടുകാര്‍. കാരക്കാട് മൈലാടുംപാറ വട്ടികൊട്ട മക്കുപള്ളി അമ്പലം ഭാഗത്തും വന്‍ കുഴികളാണ്. ഈ ഭാഗത്തുകൂടി വാഹന ഗതാഗതം വളരെ ദുസ്സഹമാണെന്ന് യാത്രക്കാര്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ നാട്ടുകാര്‍ പലവട്ടം മണ്ണിട്ടു കുഴി മൂടിയെങ്കിലും രക്ഷയുണ്ടായില്ല. കാരക്കാട് സ്കൂള്‍, മസ്ജിദുല്‍ ഈമാന്‍, മദ്രസത്തുല്‍ ഈമാന്‍ മക്കുപള്ളി അമ്പലം എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡാണ് ഇത്തരത്തില്‍ തകര്‍ന്നു കിടക്കുന്നത്. സ്കൂള്‍ കുട്ടികള്‍ കുഴിയില്‍ വീണ് പരിക്കേല്‍ക്കുക നിത്യ കാഴ്ച്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."