HOME
DETAILS
MAL
ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന അക്രമം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പി.സി തോമസ്
backup
December 23 2016 | 01:12 AM
കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയത്തു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് ലാത്തിചാര്‍ജ് നടത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നു കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി തോമസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ ക്രൂരമായ ആക്രമണമാണുണ്ടായത്.
വ്യക്തിപരമായ അസൗകര്യം മൂലമാണ് ബി.ജെ.പി. ദേശീയ പ്രസിഡന്റ് അമിതാ ഷാ കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാന ക്യാംപില്‍ പങ്കെടുക്കാതിരുന്നത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മന്നം ജയന്തി ദിനത്തില്‍ നേതാക്കള്‍ പെരുന്നയില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്നു കോട്ടയത്തു പൊതു സമ്മേളനവും നടത്തുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."