പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം
കോട്ടയം: ജില്ലാ പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസവും മെറിറ്റിടസ്ഥാനത്തില് കേരളത്തിനകത്തും പുറത്തും ഉളള അംഗീകൃത പ്രൊഫഷണല്‍ കോളജുകളിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഒരുലക്ഷം രൂപ വാര്‍ഷിക വരുമാനമുളള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
കേരളത്തില്‍ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സിന് പഠിക്കുന്നവര്‍ക്ക് 25,000 രൂപയും സംസ്ഥാനത്തിന് പുറത്തു പഠിക്കുന്നവര്‍ക്ക് 50,000 രൂപയും ധനസഹായം ലഭിക്കും. അപേക്ഷകര്‍ മുന്‍ വര്‍ഷങ്ങളില്‍ ഇതേ പദ്ധതി പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ആനൂകൂല്യം ലഭിക്കാത്തവരും ഗ്രാമസഭ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമായിരിക്കണം.
സ്ഥാപനത്തില്‍ നിന്നുളള സാക്ഷ്യപത്രം, ജാതിവരുമാന സര്‍ട്ടഫിക്കറ്റുകള്‍ സഹിതം നിശ്ചിത മാതൃകയിലുളള അപേക്ഷ കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ക്ക് ജനുവരി 10 നകം സമര്‍പ്പിക്കണം. മുനിസിപ്പല്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് കോട്ടയം കലക്ടറേറ്റിലുളള ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍ നിന്നു ലഭിക്കും. ഫോണ്‍: 0481 2562503.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."