നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനത്ത് അവസാനിക്കുന്ന കേരളാ ചേരമ സാംബവ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ സമ്മേളനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 12 മുതല്‍ നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. റാലി ആരംഭിക്കുന്ന സമയം മുതല്‍ തീരുന്നതുവരെ കവടിയാര്‍-വെള്ളയമ്പലം-മ്യൂസിയം-ആര്‍.ആര്‍ ലാമ്പ്-പാളയം-വി.ജെ.ടി-സ്റ്റാച്യു-പുളിമൂട്-ആയുര്‍വേദ കോളജ്-ഒ.ബി.ടി.സി-കിഴക്കേക്കോട്ട റോഡിലൂടെയുള്ള ഗതാഗതം ഒഴിവാക്കി വാഹനങ്ങള്‍ പാളയം-നന്ദാവനം-ബേക്കറി-പനവിള റോഡിലൂടെയും ആശാന്‍ സ്‌ക്വയര്‍, അണ്ടര്‍പാസ്, ബേക്കറി, വഴുതക്കാട് വഴി പോകണം. കരമന ഭാഗത്തുനിന്ന് കിഴക്കേക്കോട്ട ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ കിള്ളിപ്പാലം അട്ടക്കുളങ്ങര വഴി പോകണം. റാലിക്കു വരുന്ന വാഹനങ്ങള്‍ പട്ടം ജംഗ്ഷനില്‍നിന്ന് തിരിഞ്ഞ് കുറവന്‍കോണം, കവടിയാര്‍ വഴി വന്ന് സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍ ഗ്രൗണ്ടിലോ മാനവീയം റോഡിലോ ആളെ ഇറക്കി വഴുതക്കാട്, സാനഡു, തമ്പാനൂര്‍ ഫ്‌ളൈ ഓവര്‍, കിള്ളിപ്പാലം, അട്ടക്കുളങ്ങര വഴിയോ ബേക്കറി, ആശാന്‍ സ്‌ക്വയര്‍, പേട്ട, ചാക്ക വഴിയോ വന്ന് ഈഞ്ചയ്ക്കല്‍ ബൈപ്പാസില്‍ റോഡിലും എയര്‍പോര്‍ട്ട്-വേളി-തുമ്പ റോഡിലും പാര്‍ക്ക് ചെയ്യണം. സമ്മേളനം കഴിഞ്ഞ് ആറ്റിങ്ങല്‍, കിളിമാനൂര്‍, കോവളം, തിരുവല്ലം, നെയ്യാറ്റിന്‍കര ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഈഞ്ചയ്ക്കല്‍ ബൈപ്പാസില്‍ നിന്ന് ആളെ എടുത്ത് ബൈപ്പാസിലൂടെ തന്നെ വടക്കുഭാഗത്തേക്കുംതെക്കുഭാഗത്തേക്കും പോകണം. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും 9497987001, 9497987002, 0471 2558731, 32 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."