വെണ്‍കുളം സംരക്ഷിക്കാന്‍ ഗാന്ധി ഹരിതസമൃദ്ധി കൂട്ടായ്മ
തിരുവനന്തപുരം: ജില്ലയിലെ വലിയ ജലസ്രോതസ്സായ കാരോട് പഞ്ചായത്തിലെ വെണ്‍കുളം സംരക്ഷിക്കാന്‍ ഗാന്ധി ഹരിതസമൃദ്ധി കൂട്ടായ്മ രൂപീകരിച്ചു.ഗാന്ധി സ്മാരക നിധി ചെയര്മാന് പി.ഗോപിനാഥന് നായര്‍ മുഖ്യ രക്ഷാധികാരിയും ഗാന്ധി ഹരിതസമൃദ്ധി സംസ്ഥാന സെക്രട്ടറി സനില്കുളത്തിങ്കല് ചെയര്‍മാനും കാരോട് മണ്ഡലം ചീഫ് കോര്‍ഡിനേറ്റര്‍ വെണ്‍കുളം ബാലന് സെക്രട്ടറിയുമായ 51 അംഗ കര്‍മ സമിതിക്ക് രൂപം നല്കി.
12 ഏക്കര്‍ വിസ്തൃതിയുള്ള വെണ്‍കുളം പുനരുദ്ധരിച്ചാല്‍ കാരോട്, കുളത്തൂര്‍ പഞ്ചായത്തിലെ കാര്‍ഷിക മേഖലയ്ക്കും കിണറുകള്‍ക്കും സംരക്ഷണമേകാനാകും. കുളവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നു കൂട്ടായ്മയുടെ ആദ്യയോഗം ആവശ്യപ്പെട്ടു.
ബോധവല്‍ക്കരണത്തിനായി ഗ്രാമവാസികളും വിദ്യാര്‍ഥികളും ഒപ്പ് ശേഖരണവും ജലസംരക്ഷണ പ്രതിജ്ഞയും സംഘടിപ്പിച്ചു.പ്രമുഖ ഗാന്ധിയന്‍ പി.ഗോപിനാഥന് നായര്‍ കുളക്കരയില്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.ഫാദര്‍ റോബര്‍ട്ട്, അയണിത്തോട്ടം കൃഷ്ണന് നായര്‍, മാരായമുട്ടം രാജേഷ്,എം രവീന്ദ്രന്, ധനേഷ്, എഡ്വിന് സാം, അനു എസ് കെ. ബനഡിക്ട് ഗോഡ്സന്, എം എ കബീര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."