വിഴിഞ്ഞം തുറമുഖം അപകടമേഖലയില്‍ ചിപ്പി തിരഞ്ഞ് കുട്ടികള്‍;അധികൃതര്‍ക്കു തലവേദന
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖ നിര്‍രാണത്തിന് കടല്‍ കുഴിച്ചെടുക്കുന്ന മണലില്‍ ശംഖും ചിപ്പിയും തിരയുന്ന കുട്ടികള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു. ചെറിയൊരു അശ്രദ്ധ പോലും വലിയ അത്യാഹിതത്തിനിടയാക്കുമെന്ന തിരിച്ചറിവ് കുട്ടികള്‍ക്കില്ലാത്തതാണ് അധികൃതരെ കുഴക്കുന്നത്.
കടല്‍കുഴിക്കുമ്പോള്‍ ലഭിക്കുന്ന മണല്‍ കൂറ്റന്‍ പൈപ്പുകള്‍ വഴി കരയില്‍ തള്ളുന്ന ജോലി കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചു.കുന്നു കൂടുന്ന മണല്‍ ജെ.സി.ബി ഉപയോഗിച്ച് കോരി മാറ്റിയിടുന്ന സ്ഥലമാണ് സമീപത്തെ കുട്ടികള്‍ കൈയടക്കിയിരിക്കുന്നത്.സുരക്ഷാ ജീവനക്കാരുടെ മുന്നറിയിപ്പുകള്‍ക്ക് യാതൊരു വിലയും കല്‍പിക്കാതെയുള്ള കുട്ടികളുടെ എടുത്തു ചാട്ടം വന്‍ വിപത്ത് ക്ഷണിച്ച് വരുത്തുമെന്ന ഭീതിയിലാണ് ജീവനക്കാര്‍. ചെറിയ ശംഖിന് പോലും നല്ല വില കിട്ടുമെന്നതാണ് ഇവരെ ഈ സാഹസത്തിന് പ്രേരിപ്പിക്കുന്നത്. സ്‌കൂള്‍ വിട്ടാല്‍ വീട്ടുകാര്‍ പോലുമറിയാതെ കുട്ടികള്‍ നേരെ തുറമുഖത്താണെത്തുന്നത്.
പൈപ്പിലൂടെ ശക്തിയായി ഒഴുകിയെത്തുന്ന വെള്ളമോ മണലോ അത് കോരി മാറ്റുന്ന യന്ത്രമോ ഇവ ഉയര്‍ത്തുന്ന അപകട ഭീഷണിയോ ഇവര്‍ക്കു പ്രശ്‌നമല്ല.ഇവരോടൊപ്പം മുതിര്‍ന്നവരും രംഗത്തെത്തിയതോടെ ഇടയ്ക്ക് പണി നിറുത്തിവെക്കേണ്ടിവന്നതായി അധികൃതര്‍ പറയുന്നു.
ഒരു വര്‍ഷം മുന്‍പ് കടല്‍ കുഴിക്കല്‍ ആരംഭിച്ചപ്പോഴും ഈ പ്രശ്‌നമുണ്ടായിരുന്നു. അന്ന് പൊലിസിന്റെ സഹായത്തോടെയാണ് ഇതിന് അറുതിവരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."