ശരീഅത്ത് വിഷയം; കോടതി ഇടപെടുന്നത് അംഗീകരിക്കാനാവില്ല: ആലിക്കുട്ടി മുസ്‌ലിയാര്‍
ഓച്ചിറ: മനുഷ്യനിര്‍മിതമല്ലാത്ത ഇസ്‌ലാമിക ശരീഅത്തില്‍ ഭരണകൂടവും കോടതിയും ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ഓച്ചിറ, പുതുത്തെരുവ്, ക്ലാപ്പന യൂനിറ്റുകളുടെ നേതൃത്വത്തില്‍ ഓച്ചിറയില്‍ നടന്ന ശരീഅത്ത് സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവിക കല്‍പനകള്‍ മനുഷ്യകുലത്തിന് എത്തിച്ചു കൊടുക്കുവാന്‍ സ്രഷ്ടാവ് നിയോഗിച്ച ഒരു ലക്ഷത്തില്‍പരം പ്രവാചകന്‍മാരും പ്രബോധനം നടത്തിയ ഇസ്ലാമിക ജീവിതക്രമമാണ് ലോകത്ത് നിലനില്‍ക്കുന്നത്. അതു മനുഷ്യനിര്‍മിതമല്ലാത്തതിനാല്‍ മാറ്റത്തിരുത്തലുകള്‍ നടത്തുക അസാധ്യമാണന്നും അദ്ദേഹം പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് ഓച്ചിറ യൂനിറ്റ് പ്രസിഡന്റ് നിസാം കണ്ടത്തില്‍ അധ്യക്ഷനായി. ഹാഫിസ് അഹമ്മദ് കബീര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. നാനാജാതി മതസ്ഥര്‍ സൗഹാര്‍ദത്തോടെ അധിവസിക്കുന്ന ഇന്ത്യാ രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ഫാസിസ്റ്റുകളുടെ ശ്രമമെന്നും മതേതരത്വവും മാനവസൗഹാര്‍ദവും ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ജനത ഭരണകൂട ഭീകരതയെ ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹുസൈന്‍ ഫൈസി ഖിറാഅത്തും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓര്‍െൈഗനസിങ് സെക്രട്ടറി സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരിമി അല്‍ ഐദറൂസി പ്രാര്‍ഥനയ്ക്കും നേതൃത്വം നല്‍കി.
ഓച്ചിറ യൂനിറ്റ് സെക്രട്ടറി നൗഷാദ് സഫാസ് സ്വാഗതവും ഇസ്സുദ്ദീന്‍ ക്ലാപ്പന നന്ദിയും പറഞ്ഞു. ഒ.എം ഷരീഫ് ദാരിമി കോട്ടയം, എം മഹമൂദ് മുസ്‌ലിയാര്‍, നവാസ് എച്ച്.പാനൂര്‍, എസ് അഹമ്മദ് ഉഖൈല്‍, അബ്ദുള്ള കുണ്ടറ, നജുമുദ്ദീന്‍ മന്നാനി, മാന്നാര്‍ ഇസ്മയില്‍ കുഞ്ഞ് ഹാജി, അബ്ദുല്‍ വാഹിദ് ദാരിമി, അബ്ദുല്‍ സമദ് മാസ്റ്റര്‍, ഷംസുദ്ദീന്‍ മുസ്‌ലിയാര്‍, മുഹമ്മദ് റാഫി റഹ്മാനി, ഷാജഹാന്‍ അമാനി, അയ്യൂബ് ഖാന്‍ ഫൈസി, ഷാജഹാന്‍ ഫൈസി, ഷമീര്‍ ഫൈസി, അയ്യൂബ് മന്നാനി, മുഹമ്മദലി മുസ്‌ലിയാര്‍, സലീം മന്നാനി, സലാഹുദ്ദീന്‍ ഓച്ചിറ, അന്‍വര്‍ ഓച്ചിറ, സിയാദ് വലിയവീട്ടില്‍, നുജൂം കണ്ടത്തില്‍, സലീം റഷാദി, നിസാര്‍ പറമ്പന്‍, വാഹിദ് കായംകുളം, നാസര്‍ എം. മൈലോലി, വള്ളിയില്‍ റസാഖ്, ഷാജി ഇരിക്കല്‍, അബി ഹരിപ്പാട് പ്രസംഗിച്ചു.
ഓച്ചിറ: ഏക സിവില്‍ കോഡ് വാദം നിരര്‍ഥകമാണെന്നും ഹൈന്ദവ സമൂഹം പോലും അത് അംഗീകരിക്കുന്നില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു. ഓച്ചിറ ജാമിയ ഹസനിയ്യ ദാറുല്‍ ഉലൂമില്‍ നടന്ന ശരീഅത്ത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ദുശ്ശു ക്കൂര്‍ ഖാസിമി അധ്യക്ഷനായി. തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി ഉദ്ഘാടനം ചെയ്തു.കേരള മുസ്‌ലിം ജമാ അത്ത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി.മുഹമ്മദ്, കരുനാഗപ്പള്ളി താലൂക്ക് മുസ്‌ലീം കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം.അന്‍സാര്‍, ഓച്ചിറ വലിയ പള്ളി ഇമാം അബ്ദുല്‍
സലാം മൗലവി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."