അജ്ഞാത രോഗം; പ്ലാവുകള്‍ കരിഞ്ഞുണങ്ങുന്നു
വെഞ്ഞാറമൂട്: രോഗബാധ ഏശാത്ത മരമെന്ന് പേരുകേട്ട പ്ലാവുകള്‍ക്കും അജ്ഞാത രോഗം പടരുന്നു.വെഞ്ഞാറമൂട്, കല്ലറ, വാമനപുരം, തുടങ്ങിയ സ്ഥങ്ങളിലെ പ്ലാവുകള്‍ക്കാണ് രോഗബാധ. ഇലകള്‍ കൊഴിഞ്ഞ് കരിഞ്ഞുണങ്ങുകയാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് ആഞ്ഞിലി മരങ്ങള്‍ക്കും സമാനമായ രോഗാവസ്ഥ പ്രകടമായിരുന്നു. ഇതിനെ തുടര്‍ന്ന് ആഞ്ഞിലി മരങ്ങള്‍ വ്യാപകമായി മുറിച്ചുമാറ്റേണ്ടി വന്നു. വൈറസ് ബാധയെന്നായിരുന്നു നിഗമനം.
ആദ്യം ഇലകള്‍ കൊഴിയുന്ന മരം പതിയെ ഉണങ്ങി നശിക്കുകയാണ്. നിറയെ ചക്കയുള്ളവയും ഇത്തരത്തില്‍ നശിക്കുന്നുണ്ട്. കാതലുള്ള പ്ലാവുകളുടെ തടിക്ക് നല്ല വിലയുള്ളപ്പോഴാണ് വിറകിന് പോലും ഉപയോഗമല്ലാത്ത വിധം മരങ്ങള്‍ നശിക്കുന്നത്. പ്ലാവുകള്‍ക്കും വൈറസ് ബാധയാണെന്നാണ് സംശയം. എന്നാല്‍ ഇത് സംബന്ധിച്ച് ആധികാരിക പഠനമൊന്നും മേഖലയില്‍ നടന്നിട്ടില്ല.
വിഷജന്യമല്ലാത്ത ഭഷ്യവസ്തുവെന്ന നിലയ്ക്ക് ചക്കയ്ക്ക് നല്ല മാര്‍ക്കറ്റ് ലഭ്യമായ സാഹചര്യത്തില്‍കൂടിയാണ് അപൂര്‍വ്വ രോഗബാധ പ്രകടമായിരിക്കുന്നത്. കൂറ്റന്‍ പ്ലാവുകളടക്കം മുറിച്ച് മാറ്റേണ്ട അവസ്ഥയിലാണ് ഉടമകള്‍. കൂടുതല്‍ സ്ഥലങ്ങളിലേക്കു രോഗം പടരുമോയെന്ന ആശങ്കയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."