സര്‍ക്കാര്‍ എന്തു ചെയ്തു..?
ഓരോ ദുരന്തങ്ങള്‍ കഴിയുമ്പോഴും സര്‍ക്കാര്‍ പുതിയ പ്രഖ്യാപനങ്ങളുമായി വരും. അങ്ങനെയൊരു പ്രഖ്യാപനമായിരുന്നു പെട്രോളിയം-വാതക ചരക്കുനീക്കം നിരത്തുകളില്‍ നിന്നും മാറ്റി ജലമാര്‍ഗമാക്കുമെന്നത്. കരുനാഗപ്പള്ളി ടാങ്കര്‍ അപകടത്തെ തുടര്‍ന്നാണ് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതു പ്രഖ്യാപിച്ചത്. ചീഫ്‌സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയാണ് പെട്രോളിയം-വാതക ചരക്കുനീക്കം ജലമാര്‍ഗം കൊണ്ടുപോകാനുള്ള പദ്ധതി തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ടത്. അന്നത്തെ ചീഫ്‌സെക്രട്ടറി കെ. ജയകുമാര്‍ റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിച്ചു. എന്നാല്‍, നടപ്പായില്ലെന്നു മാത്രമല്ല പദ്ധതി, സര്‍ക്കാര്‍ മറക്കുകയും ചെയ്തു.
പിന്നീട് പദ്ധതിയെ കുറിച്ച് പുനരാലോചന നടത്തിയത് മൂന്നു വര്‍ഷത്തിനു ശേഷം 2012ല്‍ കണ്ണൂര്‍ ചാലയിലുണ്ടായ ടാങ്കര്‍ അപകടത്തിന്റെ പശ്ചാത്തലത്തിലാണ്. അന്ന് യു.ഡി.എഫ് ആയിരുന്നു ഭരണത്തില്‍. പഴയ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്തെങ്കിലും പിന്നീടത് ഒഴിവാക്കി.
ഏഴു വര്‍ഷത്തിനു ശേഷം വീണ്ടും എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുകയാണ്. 2009ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ നിരത്തുകളിലെ ദുരന്തങ്ങള്‍ക്ക് പരിഹാരമാകും. സുരക്ഷിതമായും , കൂടുതല്‍ അളവിലും ചക്കുനീക്കം നടത്താന്‍ ജലമാര്‍ഗത്തിനു സാധിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. സാമ്പത്തിക ലാഭം ഉണ്ടാകുമെന്നത് വേറൊരു കാര്യം. കൃത്യമായ സുരക്ഷ ഉറപ്പാക്കിയാല്‍, ജലമാര്‍ഗമുള്ള ചരക്കുനീക്കം തീര്‍ത്തും അപകടരഹിതമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടിനെ അവഗണിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."