25 വര്‍ഷം പൂര്‍ത്തീകരിച്ച മുഅദ്ദിനുകളെ സമസ്ത ആദരിക്കുന്നു
മലപ്പുറം: മുഅദ്ദിന് സേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തീകരിച്ച ജില്ലയിലെ മുഅദ്ദിനുകള പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തില്‍ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്കി ആദരിക്കാന്‍ മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ യോഗം തീരുമാനിച്ചു.
സമസ്തയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഅദ്ദിനുമാരെയാണ് ആദരിക്കുന്നത്. ഉപഹാരത്തിന് അര്‍ഹരായവര്‍ സാക്ഷ്യപത്രവും ഫോട്ടോയുമടങ്ങുന്ന വിവരം ഡിസംബര്‍ 31നു മുന്‍പായി മലപ്പുറം സുന്നി മഹല്‍ ഓഫിസിലോ പട്ടിക്കാട് ജാമിഅഃ നൂരിയ്യ ഓഫിസിലോ ഏല്‍പ്പിക്കണം. മണ്ഡലംതലങ്ങളില്‍ മുഅല്ലിം കോഴ്സും മദ്റസാ തലങ്ങളില്‍ ഉദ്ബോധന സദസും നടത്താനും യോഗം തീരുമാനിച്ചു. അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കുമരംപുത്തൂര്‍ മുഹമ്മദ് മുസ്ലിയാര്‍ക്കും സമസ്ത ജില്ലാ മുശാവറ അംഗമായിരുന്ന കൂരട മുഹമ്മദ് മുസ്ലിയാര്ക്കുംവേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തി. പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷനായി.
സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞാണി മുസ്ലിയാര്, ഹാജി കെ. മമ്മദ് ഫൈസി, പുത്തനഴി മൊയ്തീന് ഫൈസി, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, ടി.പി ഇപ്പ മുസ്ലിയാര്, അബ്ദുല്‍ ലത്തീഫ് ഫൈസി പാതിരമണ്ണ, കെ.വി അസ്ഗറലി ഫൈസി പട്ടിക്കാട്, ഇ.കെ കുഞ്ഞമ്മദ് മുസ്്ലിയാര്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്, അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, കെ.എ റഹ്മാന് ഫൈസി, പി.എം മൊയ്തീന്‍കുട്ടി മുസ്ലിയാര്, കാളാവ് സൈതലവി മുസ്ലിയാര്, വളയംകുളം മൂസ മുസ്ലിയാര്, ആനക്കര ബഷീര്‍ ഫൈസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."