HOME
DETAILS
MAL
പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല; വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
backup
December 23 2016 | 02:12 AM
ചങ്ങരംകുളം: ക്രിസ്മസ് പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.
ഒരു മാസം മുന്‍പു സ്കൂളില്‍ നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥിയെ സ്കൂളില്‍നിന്നു പുറത്താക്കിയിരുന്നു. അന്നു പതിനഞ്ച് ദിവസമായിരുന്നു വിദ്യാര്‍ഥിയെ പുറത്താക്കിയത്. എന്നാല്‍, ക്രിസ്മസ് പരീക്ഷയായിട്ടും ക്ലാസില്‍ കയറ്റാത്തതില്‍ മനംനൊന്താണ് വിദ്യാര്‍ഥി ആത്മഹത്യയ്ക്കു ശ്രമിച്ചത്. കുട്ടിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷയത്തില്‍ പൊലിസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് മാതാപിതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."