അന്താരാഷ്ട്ര അധ്യാപക പരിശീലനം സമാപിച്ചു
തേഞ്ഞിപ്പലം: ഭാഷാധ്യാപകരുടെ പ്രധാനമൂലധനം വാക്കുകളാണെന്നും അവയുടെ മര്‍മമറിഞ്ഞുള്ള ഉപയോഗം പുതിയ സംസ്‌കാര നിര്‍മിതിക്ക് ഉപകരിക്കുമെന്നും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രൊ. വൈസ് ചാന്‍സലര്‍ പ്രൊഫ. പി. മോഹന്‍. ഒരാഴ്ചയായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബി വിഭാഗവും സഊദി അറേബ്യയിലെ കിങ് അബ്ദുല്ലാ ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ അറബിക് ലാംഗ്വേജും സംയുക്തമായി സംഘടിപ്പിച്ച അധ്യാപക പരിശീലനത്തിന്റെ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ ഡോ. വി.വി ജോര്‍ജുകുട്ടി അധ്യക്ഷനായി. ഡോ. ശിവദാസന്‍, സിന്‍ഡിക്കേറ്റ് മെമ്പര്‍, ഡോ. ബി. വിജയചന്ദ്രന്‍പിള്ള, കൊമേഴ്‌സ് വിഭാഗം തലവന്‍ ഡോ. അബ്ദുല്‍ മജീദ്, ഡോ. എ.ബി മൊയ്തീന്‍കുട്ടി, ഡോ. അലി നൗഫല്‍, അബ്ദുല്ലാ മന്‍ഹാം സംസാരിച്ചു. വിവധ കോളജ്, നിവേഴ്‌സിറ്റികളില്‍നിന്നു തെരഞ്ഞെടുത്ത 40 പേര്‍ക്കായിരുന്നു ശില്‍പശാല. പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ ഡോ. വി.വി ജോര്‍ജുകുട്ടിയും കോളജുകള്‍ക്കുള്ള പുസ്തകങ്ങള്‍ പ്രാ. വൈസ് ചാന്‍സലര്‍ പ്രൊഫ. പി. മോഹനും വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."