HOME
DETAILS

നെഞ്ചിനകത്തെ തൈറോയിഡ് മുഴ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

  
backup
December 23 2016 | 02:12 AM

%e0%b4%a8%e0%b5%86%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a8%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4%e0%b5%88%e0%b4%b1%e0%b5%8b%e0%b4%af%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ae%e0%b5%81



പെരിന്തല്‍മണ്ണ: നെഞ്ചിനകത്തു കാണപ്പെട്ട തൈറോയിഡ് മുഴ കിംസ് അല്‍ശിഫ ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കഴിഞ്ഞ ദിവസം അസഹ്യമായ ശ്വാസതടസവും നിര്‍ത്താതെയുള്ള ചുമയും മൂലം നിലമ്പൂര്‍ കാളികാവ് സ്വദേശിയായ അറുപതുകാരി ചികിത്സയ്ക്കായി പള്‍മണോളജി വിഭാഗത്തില്‍  ഡോ. ടോണി ലൂക്ക് ബേബിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്നു നടത്തിയ വിശദമായ പരിശോധനയില്‍ നെഞ്ചിന്റെ ഉള്ളില്‍ ഹൃദയത്തിലേക്കു പോകുന്ന പ്രധാന രക്തധമനികളുടെ ഇടയില്‍ സ്ഥിതിചെയ്യുന്ന നിലയില്‍ മുഴ കാണപ്പെടുകയും ഇതു റെസ്‌ട്രോസ്‌റ്റേണല്‍ ഗോയിറ്ററാണെന്ന് ബോധ്യപ്പെടുകയുമായിരുന്നു. പിന്നീട് ഇ.എന്‍.ടി വിഭാഗം മേധാവി  ഡോ. അഭിലാഷ് എ. ഫ്രാന്‍സിസ്, ഇ.എന്‍.ടി സ്‌പെഷലിസ്റ്റ് ഡോ. അംജദ് ഫാറൂഖ്, അനസ്‌തെറ്റിസ്റ്റ് ഡോ. ഷാനില്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ ദൈര്‍ഘ്യമേറിയ ശസ്ത്രിക്രിയയിലൂടെയാണ് ഇതു പുറത്തെടുത്തത്.
തൈറോയിഡ് മുഴ കാണപ്പെടുന്ന രോഗികളില്‍ 1.3 ശതമാനം മാത്രമാണ് ഈ അപൂര്‍വ രോഗാവസ്ഥയുള്ളത്. നിലവില്‍ മലബാറില്‍ ചുരുക്കം ചില ആശുപത്രികളില്‍ മാത്രമാണ് ഇതിനു ചികിത്സയുള്ളതെന്നു വാര്‍ത്താ സമ്മേളനത്തില്‍ കിംസ് അല്‍ശിഫ വൈസ്‌ചെയര്‍മാന്‍ പി. ഉണ്ണീന്‍, ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഡോ. റിയാസ് ഖാന്‍, ഡോ. അഭിലാഷ് എ. ഫ്രാന്‍സിസ്, ഡോ. ടോണി ലൂക്ക് ബേബി, ഡോ. അംജദ് ഫാറൂഖ്, ഡോ. ഷാനില്‍ ജോസ് എന്നിവര്‍ അറിയിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ടാക്സി കമ്പനിക്ക് 300 പുതിയ നമ്പർ പ്ലേറ്റുകൾ

uae
  •  3 months ago
No Image

ദുബൈയിൽ ഭാരവാഹനങ്ങളെ നിരീക്ഷിക്കാൻ സംയുക്ത പട്രോൾ യൂനിറ്റുകൾ

uae
  •  3 months ago
No Image

അടുത്ത മണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റും ശക്തമാകും

Weather
  •  3 months ago
No Image

ഉത്രാടപാച്ചിലില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ 

Kerala
  •  3 months ago
No Image

25 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി റേഡിയോ കേരളം ഓണാഘോഷം

uae
  •  3 months ago
No Image

സുരക്ഷാ ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കിടും; നയതന്ത്ര കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും സഊദിയും

qatar
  •  3 months ago
No Image

ഡൽഹി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ‌അനിശ്ചിതമായി വൈകുന്നു; വലഞ്ഞ് യാത്രക്കാർ

Kerala
  •  3 months ago
No Image

 നവംബര്‍ ഒന്നിനു മുന്‍പ് വൈദ്യുതി നിരക്ക് വര്‍ദ്ധന; കെഎസ്ഇബി ശിപാര്‍ശ ചെയ്ത വര്‍ദ്ധനക്ക് സാധ്യത

Kerala
  •  3 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  3 months ago
No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago