അങ്ങാടിപ്പുറം ഓരാടംപാലം വീതികൂട്ടുന്നതിന് ഭരണാനുമതി
പെരിന്തല്‍മണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാത 213ല്‍ അങ്ങാടിപ്പുറം ഓരാടംപാലം വീതികൂട്ടുന്നതിനു സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ചതായി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. ആദ്യഘട്ടത്തില്‍ മണ്ണുപരിശോധനയടക്കം നിലവിലുള്ള പാലത്തിന്റെ ഫിറ്റ്‌നസും പാലം പുതുക്കിപ്പണിയുമ്പോള്‍ വാഹനങ്ങള്‍ കടത്തിവിടുന്ന കാര്യങ്ങളുമെല്ലാം പഠനവിധേയമാക്കും.
നിലവിലുള്ള പാലം പൊളിച്ചു പുതുതായി പാലം നിര്‍മിക്കുന്നതു ഗതാഗതത്തെ ബാധിക്കുമോയെന്നും നിലവിലുള്ള പാലത്തിനു സമാന്തരമായി പുതിയ പാലം നിര്‍മിക്കലാണോ നല്ലതെന്നുമെല്ലാം പഠനത്തിനു വിധേയമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
പെരിന്തല്‍മണ്ണ ദേശീയപാത എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അബ്ദുല്‍ അസീസിനാണ് ഇതിന്റെ ചുമതല. ഭരണാനുമതി ലഭിച്ച സാഹചര്യത്തില്‍ വിശദമായ രൂപരേഖയും എസ്റ്റിമേറ്റും പ്ലാനും തയാറാക്കി ഉടന്‍തന്നെ ദേശീയപാത അതോറിറ്റിക്ക് കൈമാറും. സാങ്കേതികാനുമതി ലഭിച്ചാല്‍ നിര്‍മാണപ്രവര്‍ത്തികള്‍ തുടങ്ങാനാകുമെന്നും എം.എല്‍.എ അറിയിച്ചു.
അങ്ങാടിപ്പുറം ഓരാടംപാലം വീതികൂട്ടുന്നതിനുള്ള പദ്ധതിക്കു ദേശീയപാത അതോറിറ്റി മുന്‍പ് അഞ്ചു കോടി രൂപ വകയിരുത്തിയിരുന്നു. പാലം വീതികൂട്ടുന്നതോടെ അങ്ങാടിപ്പുറത്തെ ഗതാഗതകുരുക്ക് അഴിക്കാനാകുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."