ക്രിസ്മസ് ചന്ത തുടങ്ങി
മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ക്രിസ്മസ് ചന്തക്ക് തുടക്കമായി. സിവില്‍ സ്റ്റേഷന് പരിസരത്ത് ആരംഭിച്ച ചന്തയില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകരാണ് സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്. നാടന്‍ അച്ചാറുകള്‍, കറിമസാലകള്‍, മണ്‍പാത്രങ്ങള്‍, പായസം, പച്ചക്കറികള്‍, അവില് തുടങ്ങി ഓരോ സ്റ്റാളിലും വ്യത്യസ്ഥങ്ങളായ ഉല്‍പ്പന്നങ്ങളാണ് വില്പനയ്ക്ക് തയാറാക്കിയിട്ടുള്ളത്. കൂടാതെ ബ്ലഡ് പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യവും സ്റ്റാളില്‍ ലഭ്യമാണ്. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹാജറുമ്മ ടീച്ചര്‍ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ സി.കെ ഹേമലത, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോഡിനേറ്റര്‍ അബ്ദുല്‍ ബഷീര്‍, ജില്ലാ കണ്‍സല്‍ട്ടന്റ് അലി ഹസ്സന് എന്നിവര്‍ പങ്കെടുത്തു. ചന്ത 24 ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."