HOME
DETAILS
MAL
ആര്‍ട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
backup
December 23 2016 | 02:12 AM
മഞ്ചേരി: അഞ്ച് ലക്ഷത്തി എഴുപതിനായിരം ഗ്രാമങ്ങളുള്ള ഇന്ത്യയില്‍ കാഷ്ലെസ് എക്കോണമിയെ കുറിച്ച് പറയുന്നതിനു മുമ്പ് മോദി 'ഡിസ്കവറി ഓഫ് ഇന്ത്യ' വായിക്കണമെന്ന് സാഹിത്യകാരന് പി സുരേന്ദ്രന് പറഞ്ഞു. മഞ്ചേരി നോബിള്‍ വുമണ്‍സ് കോളജില്‍ നടന്ന ആര്‍ട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഒരു രാജ്യത്തും രണ്ടായിരത്തിന്റെ കറന്‍സികളില്ല. വെനിസ്വല ജനതയുടെ പ്രതികരണശേഷി ഇന്ത്യന്‍ ജനത മാതൃകയാക്കേണ്ടതാണ്. രാജ്യത്തെ രാഷ്ട്രീയ -സാംസ്കാരിക നായകന്മാര് എ.ടി.എമ്മിനു മുന്നില്‍ വരിനില്ക്കുന്നതിനു മുമ്പ് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്യാത്തത് ഞെട്ടലുളവാക്കി. രാഷ്ട്രീയ അടിമത്തമനോഭാവം ഇത്തരത്തിലുള്ള ജനവിരുദ്ധ തീരുമാനങ്ങളുമായി മുന്നോട്ടുപോകാന്‍ ഭരണാധികാരികള്‍ക്കു പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."