കരിമ്പുഴയെ മാലിന്യമുക്തമാക്കാന്‍ കൂട്ടായ്മ
കരുളായി: മാലിന്യമുക്ത കരിമ്പുഴക്കായി കരുളായി, മൂത്തേടം പഞ്ചായത്തുകള്‍ ഒരുമിക്കുന്നു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മൂത്തേടം ഗ്രാമപ്പഞ്ചായത്ത് തുടക്കമിട്ട ശുചീകരണപദ്ധതി കരുളായി ഗ്രാമപ്പഞ്ചായത്തിന്റെ കൂടി പങ്കാളിത്തത്തോടെ വിപുലപ്പെടുത്തുകയാണ് ചെയ്യുന്നത്. പുഴയില്‍ നിറഞ്ഞുനില്‍ക്കുന്ന കാട് വെട്ടിമാറ്റുക, പുഴയോരം കേന്ദ്രീകറിച്ച് നടക്കുന്ന കഞ്ചാവ്, മദ്യകച്ചവടം തടയുക, കരിമ്പുഴയുടെ ഒഴുക്ക് നിലനിര്‍ത്തുക, പുഴയില്‍മാലിന്യം തള്ളുന്നതും വാഹനങ്ങള്‍ ഇറക്കി കഴുകുന്നതു തടയുക തുടങ്ങിയവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
പുഴയിലെ കാടിന്റെ ഒരു ഭാഗം വെട്ടി തീര്‍ന്നിട്ടു@ണ്ട്. ശേഷിക്കുന്നത് വിവിധ സന്നദ്ധ സംഘടനകളെ ഉപയോഗിച്ച് തീര്‍ക്കാന്‍ വ്യാഴാഴ്ച പുഴയോരത്തു ചേര്‍ന്ന പഞ്ചായത്തുകളുടെ യോഗം തീരുമാനിച്ചു. കാട് നീക്കംചെയ്ത സ്ഥലത്ത് വിപുലമായ രീതിയില്‍ പച്ചക്കറി കൃഷി നടത്താനും തീരുമാനിച്ചു. ജനുവരി 30ന് മുമ്പായി ശുചീകരണപ്രവൃത്തി പൂര്‍ത്തീകരിക്കും. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി രാധാമണി, വി അസൈനാര്‍. മൂത്തേടം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി റെജി, അംഗങ്ങളായ മുജീബ് കോയ, ഇ സൈറാബാനു, കെ.പി ഷറഫുദ്ദീന്‍, കെ രാജേന്ദ്രന്‍, കെ.ടി ഷെരീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."