റേഷന്‍ അട്ടിമറിച്ചത് അരിലോബിക്ക് വേണ്ടി: ആര്യാടന് ഷൗക്കത്ത്
നിലമ്പൂര്‍: റേഷന്‍സമ്പ്രദായം അട്ടിമറിച്ചത് അന്യസംസ്ഥാന അരിലോബികള്ക്കു വേണ്ടിയെന്ന് കെ.പി.സി.സി അംഗം ആര്യാടന് ഷൗക്കത്ത്. പൊതുമാര്‍ക്കറ്റില്‍ അരി വില കൂട്ടി കൊള്ളയടിക്കാന്‍ സര്‍ക്കാരും അരിലോബിയും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. റേഷന്‍വിതരണം അട്ടിമറിച്ചതിനെതിരേ മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍ കടക്കു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു.
പ്രധാനമന്ത്രി മോദി നോട്ടു പിന്‍വലിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയപ്പോള്‍ മുഖ്യമന്ത്രി പിണറായി റേഷന്‍കടകളിലെ അരിവിതരണം നിര്‍ത്തി ജനങ്ങളുടെ കഞ്ഞികുടി മുട്ടിക്കുകയാണെന്നും കുറ്റപ്പെടുത്തി. മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് അധ്യക്ഷനായി. കെ മുഹമ്മദാലി, ഷാജഹാന് പായിമ്പാടം, പി.പി നജീബ്, വി.എ ലത്തീഫ്, പി.ടി ചെറിയാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."