റോഡുപണി തടഞ്ഞതിനെതിരേ രൂക്ഷ വിമര്‍ശനവുമായി എം.എല്‍.എ
വണ്ടൂര്‍: മഞ്ചേരി റോഡിലെ നാലുവരിപ്പാതയുടെ ടാറിങ് തടഞ്ഞിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് എ.പി അനില്‍കുമാര്‍ എം.എല്‍.എ. റോഡുപണിയില്‍ ക്രമക്കേടാരോപിച്ച് കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ടാറിങ് തടഞ്ഞിരുന്നു.
സ്വന്തം സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ അഴിമതിയാരോപണമുന്നയിക്കുന്നതിനു പകരം അന്വേഷണം നടത്താന്‍ സി.പി.എം ആര്‍ജവം കാണിക്കണമെന്ന് എം.എല്‍.എ പറഞ്ഞു.
അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവയ്ക്കുന്ന സി.പി.എമ്മിന്റെ സ്ഥിരം പരിപാടിയാണ് വണ്ടൂരില്‍ നടന്നതെന്നും ജനം ഇതു വിലയിരുത്തട്ടെയെന്നും എം.എല്‍.എ പറഞ്ഞു. കൃത്യനിര്‍വഹണത്തിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത സംസ്കാരവിരുദ്ധമായ പ്രവര്‍ത്തി നടത്തിയ ഡി.വൈ.എഫ്.ഐ പ്രര്‍ത്തകരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പൊതുമസമൂഹം ഇവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പണി പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കേണ്ടത് ബന്ധപെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."