HOME
DETAILS
MAL
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു
backup
December 23 2016 | 02:12 AM
പൊന്നാനി: ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പൊന്നാനി ചെറുവായ്ക്കര സ്കൂളിലെ പ്രധാനാധ്യാപികക്കെതിരേ നിരവധി ആക്ഷേപങ്ങള്‍ ലഭിച്ചിട്ടും യാതൊരു നടപടിക്കും ശുപാര്‍ശ ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. രണ്ടു വര്‍ഷത്തോളമായി പത്തോളം പരാതികള്‍ ഇവര്‍ക്കെതിരേ പി.ടി.എ ഭാരവാഹികള്‍ ഉള്‍പ്പടെ ഉന്നയിച്ചിട്ടുണ്ട്. ബാലാവകാശ കമ്മിഷനും ഇവരുടെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനാധ്യാപികയെ സംരക്ഷിക്കുന്നത് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറാണെന്നാരോപിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്. ഒരാഴ്ചക്കകം സ്കൂള്‍ ജനറല്‍ ബോഡി യോഗം ചേരുമെന്ന് എ. ഇ .ഒ ഉറപ്പു നല്കി. എം.പി.നിസാര്‍,വി .പി.ഹുസൈന് കോയ തങ്ങള്‍, ഷബീര്‍ ബിയ്യം, മന്‍സൂര്‍ നാലകത്ത്,ഫൈസല്‍ കടവ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."