'തെരുവിന്റെ മക്കള്‍ക്ക് കളിപ്പാട്ടം'
എടപ്പാള്‍: കോലൊളമ്പ് നാട്ടുനന്മ ഭാരവാഹികളുടെ നേതൃത്വത്തില്‍ 'തെരുവിന്റെ മക്കള്‍ക്ക് കളിപ്പാട്ടം'പദ്ധതി നടപ്പിലാക്കുന്നു.
തെരുവില്‍ കഴിയുന്ന ബാല്യങ്ങള്‍ക്ക് ക്രിസ്മസ്, പുതുവര്‍ഷ ദിനത്തില്‍ കളിപ്പാട്ടങ്ങള്‍ നല്‍കുന്ന പദ്ധതിയാണിത്. തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന കുരുന്നുകള്‍ക്ക് പലരും ഭക്ഷണം എത്തിച്ചു നല്‍കാറുണ്ടെങ്കിലും കളിചിരിയുമായി കഴിയേണ്ടണ്ട ബാല്യത്തില്‍ കളിപ്പാട്ടങ്ങള്‍ ലഭിക്കാറില്ല.
ഈ സാഹചര്യത്തിലാണ് പല വീടുകളിലും കുട്ടികള്‍ ഉപേക്ഷിക്കുന്ന കളിപ്പാട്ടങ്ങള്‍ സ്വരൂപിച്ച് ഇവര്‍ക്ക് എത്തിച്ചുനല്‍കാന്‍ ക്ലബ് ഭാരവാഹികള്‍ രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന കുരുന്നുകള്‍ക്ക് ക്ലബ് ഭാരവാഹികള്‍ ഭക്ഷണം എത്തിച്ചുനല്‍കിയിരുന്നു.
വീടുകളിലെ പഴയ കളിപ്പാട്ടങ്ങള്‍ നല്‍കാന്‍ തയാറുള്ളവര്‍ 9995999586 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."