അനധികൃത കച്ചവടങ്ങള്‍ക്കെതിരേ നോട്ടിസ് നല്കി
എടപ്പാള്‍: പട്ടാമ്പി റോഡിലെ അനധികൃത കച്ചവടങ്ങള്‍ക്കെതിരേ പൊലിസ് പി.ഡബ്ലി.യു അധികൃതര്‍ നോട്ടിസ് നല്കി.
മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അനധികൃത കച്ചവടങ്ങള്‍ പൊളിച്ച് നീക്കിയില്ലെങ്കില്‍ അധികൃതര്‍ നേരിട്ട് നടപടികളെടുക്കുമെന്ന മുന്നറിയിപ്പും നല്കി. പട്ടാമ്പി റോഡിലെ അനധികൃത കച്ചവടം മൂലം രൂക്ഷമായ ഗതാഗത കുരുക്കിനെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കിയത്. വഴിയാത്രക്കാര്‍ക്കും തെരുവോരകച്ചവടം മൂലം ബുദ്ധിമുട്ട് അനുഭവപെട്ടിരുന്നു. വാഹനങ്ങളിലും അല്ലാതെയുമുള്ള കച്ചവടമാണ് ഇവിടെ നടക്കുന്നത്. പല കച്ചവടക്കാരും റോഡിന്റെ വശങ്ങള് കയ്യേറി താല്‍ക്കാലിക കച്ചവട കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ടണ്ട്. മുന്‍പ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും കച്ചവടം തുടര്‍ന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നോട്ടിസ് നല്‍കിയത്. നേരത്തേ തന്നെ കച്ചവടം നിരോധിക്കുകയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താല്‍ക്കാലികമായി നിലക്കുന്ന കച്ചവടം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍വാധികം ശക്തിയോടെ ആരംഭിക്കാറാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."