ഐ.ഒ.സി കരാര്‍ തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചു
തേഞ്ഞിപ്പലം: ചേളാരി ഇന്ത്യന്‍ ഓയല്‍ കോര്‍പറേഷന്റെ പാചക വാതക ഫില്ലിങ് പ്ലാന്റിലെ കരാര്‍ തൊഴിലാളികളുടെ വേതനത്തില്‍ വര്‍ധനവ് വരുത്താന്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. കരാര്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ചു തൊഴിലാളി പ്രതിനിധികളും കരാറുകാരും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണിത്. പ്ലാന്റിലെ കയറ്റിറക്കു തൊഴിലാളികള്‍ക്ക് 100 രൂപയുടെയും ഹൗസ്കീപ്പിങ് വിഭാഗക്കാര്‍ക്ക് 50 രൂപയുടെയും വര്‍ധനവ് ദിവസവേതനത്തിലുണ്ടാകും. ഷിഫ്റ്റ് മാറുമോള് തൊഴിലാളികള്‍ അധികൃതരെ മുന്‍കൂട്ടി വിവരം അറിയിക്കണമെന്നും തീരുമാനിച്ചു.ചര്‍ച്ചയില്‍ കരാറുകാര്‍ക്ക് പുറമേ തൊഴിലാളി സംഘടനാ പ്രതിനിധികളായ അഡ്വ. റഹ്മത്തുള്ള, ടി.സി അമീര്‍, കെ.ടി ലത്തീഫ്, കെ. ഗോവിന്ദന്‍കുട്ടി, എം. കൃഷ്ണന്, പി. പ്രിന്സ്കമാര്, ടി.പി ഗോപിനാഥ്, ഡാനിയേല്‍, കെ. ശ്രീധരന്, പി. മധുസൂദനന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."